'ജനങ്ങളായിരുന്നു ഓക്‌സിജൻ'; ജനങ്ങളോടൊപ്പം നടന്ന ജനനായകനെന്ന് രമേശ് ചെന്നിത്തല
🎬 Watch Now: Feature Video
തിരുവനന്തപുരം : ഇന്ത്യ ചരിത്രത്തിലെയും കേരള ചരിത്രത്തിലെയും അവിസ്‌മരണീയമായ നേതൃത്വമാണ് ഉമ്മൻ ചാണ്ടിയുടേതെന്ന് രമേശ് ചെന്നിത്തല. പാവപ്പെട്ടവർക്ക് വേണ്ടിയും സാധാരണക്കാർക്ക് വേണ്ടിയും ഉഴിഞ്ഞുവെച്ച ജീവിതമാണ് അദ്ദേഹത്തിന്‍റേത്. ജനങ്ങളോടൊപ്പം നടന്നു നീങ്ങിയ ജനനായകനായിരുന്നു ഉമ്മൻ ചാണ്ടിയെന്നും ചെന്നിത്തല അനുസ്‌മരിച്ചു.
എന്നും അദ്ദേഹം ആൾക്കൂട്ടത്തോടൊപ്പം ആയിരുന്നുവെന്ന് നമുക്കറിയാം. ജനങ്ങളായിരുന്നു അദ്ദേഹത്തിന്‍റെ ഓക്‌സിജൻ. രാഷ്ട്രീയ നേതൃത്വങ്ങൾക്കപ്പുറം ജാതിമത പരിഗണനകൾക്കപ്പുറം, കേരളത്തിലെ എല്ലാ ജനങ്ങളെയും ഒരുപോലെ സ്നേഹിച്ച ഉമ്മൻചാണ്ടി കേരളത്തിന് നൽകിയ സംഭാവന ഒരിക്കലും മറക്കാൻ സാധ്യമല്ല.
കൊച്ചി മെട്രോ, വിഴിഞ്ഞം പദ്ധതി എന്നിങ്ങനെ ഒട്ടനവധി പദ്ധതികൾ നാടിനു വേണ്ടി സമർപ്പിച്ച നേതാവാണ് അദ്ദേഹം. അതിവേഗം ബഹുദൂരം പ്രവർത്തിക്കാൻ വേണ്ടി ഒഴിഞ്ഞുവെച്ച ജീവിതമായിരുന്നു ഉമ്മൻ ചാണ്ടിയുടേത്. ജനങ്ങളോടൊപ്പം, പാവങ്ങളോടൊപ്പം നടന്നു നീങ്ങിയ ഒരു വലിയ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്‍റേത്.
വ്യക്തിപരമായി ഇണക്കവും പിണക്കവും ഉണ്ടായിട്ടുണ്ടെങ്കിലും സഹോദര തുല്യമായ സ്നേഹ ബന്ധം അദ്ദേഹം എപ്പോഴും പുലർത്തിയിരുന്നു. ഒരിക്കലും മറക്കാനാകാത്ത വ്യക്തി ബന്ധത്തിന്‍റെ ശക്തമായ ഇഴകൾ തങ്ങൾക്കിടയിൽ ഉണ്ടായിരുന്നുവെന്നും രമേശ് ചെന്നിത്തല ഇടിവി ഭാരതിനോട് പറഞ്ഞു.
ALSO READ : നിയമസഭയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ നിറവിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി