Rajinikanth visits Hanuman Garhi temple in Ayodhya അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിലെത്തി സൂപ്പർസ്റ്റാർ രജനികാന്ത് - രജനികാന്ത് അയോധ്യയിൽ
🎬 Watch Now: Feature Video
അയോധ്യ : ഉത്തരേന്ത്യൻ സന്ദർശനത്തിനിടെ അയോധ്യയിലെ ഹനുമാൻ ഗർഹി ക്ഷേത്രത്തിൽ പ്രാർഥന നടത്തി സൂപ്പർ സ്റ്റാർ രജനികാന്ത്. ഭാര്യ ലതയ്‌ക്കൊപ്പമാണ് രജനികാന്ത് 10-ാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ച പ്രശസ്‌തമായ ഹനുമാൻ ക്ഷേത്രത്തിൽ എത്തിയത്. താരം എത്തുന്നതറിഞ്ഞ് ക്ഷേത്രത്തിൽ കനത്ത സുരക്ഷ സന്നാഹവും ഒരുക്കിയിരുന്നു. ക്ഷേത്രത്തിലെ പ്രാർഥനയിൽ പങ്ക് ചേർന്ന് പ്രസാദവും വാങ്ങിയാണ് രജനിയും ഭാര്യ ലതയും മടങ്ങിയത്. ക്ഷേത്രം സന്ദർശിക്കാനായതിൽ താൻ ഭാഗ്യവാനാണെന്നും ഇവിടേക്ക് എത്തണമെന്നത് ഏറെ നാളത്തെ ആഗ്രഹമായിരുന്നുവെന്നും രജനികാന്ത് പറഞ്ഞു. കഴിഞ്ഞ ദിവസം ഉത്തരേന്ത്യയിലെ വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച രജനികാന്ത് ജാർഖണ്ഡ് ഗവർണർ സിപി രാധാകൃഷ്‌ണനെ കണ്ടിരുന്നു. അതിന് ശേഷം ലഖ്‌നൗവിലെത്തിയ രജനികാന്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായും ഗവർണർ ആനന്ദിബെൻ പട്ടേലുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു. ശനിയാഴ്‌ച രാവിലെ ലഖ്‌നൗവിൽ ജയിലർ സിനിമയുടെ പ്രത്യേക പ്രദർശനം ഒരുക്കിയിരുന്നു. ഉപമുഖ്യമന്ത്രിയായ കേശവ് പ്രസാദ് മൗര്യ ഉൾപ്പെടെയുള്ളവർ സിനിമ കാണാനെത്തി. തുടർന്ന് ഇന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവുമായും താരം കൂടിക്കാഴ്‌ച നടത്തി. ഈ മാസം ആദ്യം രജനികാന്ത് ഉത്തരാഖണ്ഡിലെ ബദരീനാഥ് ധാമും സന്ദർശിച്ചിരുന്നു.