Rajeev Chandrasekhar In Puthuppally : പുതുപ്പള്ളി ഉപതെരഞ്ഞടുപ്പ് : പ്രചാരണം കൊഴുപ്പിക്കാന്‍ ബിജെപി, സംവാദവുമായി രാജീവ് ചന്ദ്രശേഖര്‍ - പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണം
🎬 Watch Now: Feature Video
Published : Aug 30, 2023, 3:05 PM IST
കോട്ടയം : പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം (Puthuppally Byelection Convention) കൊഴുപ്പിക്കാനാെരുങ്ങി ബിജെപി. എന്‍ഡിഎ സ്ഥാനാര്‍ഥി ലിജിന്‍ ലാലിന്‍റെ (NDA Candidate Lijin lal in Puthuppally) പ്രചാരണത്തിനായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ പുതുപ്പള്ളിയിലെത്തി (Rajeev Chandrasekhar in Puthppally). അയര്‍ക്കുന്നത്ത് പ്രൊഫഷണല്‍ വിദ്യാര്‍ഥികളുടെ കൂട്ടായ്‌മ അദ്ദേഹം ഉദ്‌ഘാടനം ചെയ്‌തു. വിദ്യാര്‍ഥികളുമായി മന്ത്രി സംവദിച്ചു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.പി.സുധീർ അടക്കം നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയുടെ പ്രചാരണത്തിനായി പ്രമുഖ നേതാക്കള്‍ എത്തുമെന്നാണ് ലഭിക്കുന്ന വിവരം. മുന്‍ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ (Former CM Oommen Chandy) മരണത്തെ തുടര്‍ന്നാണ് പുതുപ്പള്ളി മണ്ഡലം വീണ്ടും ഉപതെരഞ്ഞെടുപ്പിന് വേദിയായത്. കഴിഞ്ഞ 50 വര്‍ഷം ഉമ്മന്‍ചാണ്ടി പ്രതിനിധീകരിച്ച പുതുപ്പള്ളിയില്‍ ഇത്തവണ വാശിയേറിയ തെരഞ്ഞെടുപ്പാണ് നടക്കുന്നത്. ഉമ്മന്‍ ചാണ്ടിക്ക് പകരം മകന്‍ ചാണ്ടി ഉമ്മന്‍ മത്സരത്തിറങ്ങുമ്പോള്‍ എല്‍ഡിഎഫിന്‍റെ (LDF Candidate Putthuppally) സ്ഥാനാര്‍ഥിയായെത്തുന്നത് കഴിഞ്ഞ രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോട് മത്സരിച്ച ജെയ്‌ക് സി തോമസാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരത്തിനാണ് പുതുപ്പള്ളി ഇത്തവണ സാക്ഷ്യം വഹിക്കുന്നത്.