'പിന്നിൽ ഗൂഢ ശക്‌തികൾ'; ട്രെയിനുകൾക്ക് അടിയന്തര സുരക്ഷ ഒരുക്കണമെന്ന് റെയിൽവേ പാസഞ്ചേർസ് ഫോറം - Railway Passengers Forum

🎬 Watch Now: Feature Video

thumbnail

By

Published : Jun 1, 2023, 4:48 PM IST

കണ്ണൂർ : കണ്ണൂരിൽ ട്രെയിനുകൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ ഗൂഢ ശക്തികൾ പ്രവർത്തിക്കുന്നതായി റെയിൽവേ പാസഞ്ചേർസ് ഫോറം. ട്രെയിനുകൾക്ക് നേരെ അപകടമുണ്ടാക്കാൻ നിരന്തരം ശ്രമമുണ്ടായിക്കൊണ്ടിരിക്കുകയാണ്. അതിനാൽ തന്നെ അടിയന്തരമായി സുരക്ഷ ഒരുക്കുന്നതിനായി റെയിൽവേയും ആർപിഎഫും കേരള പൊലീസും സംയുക്‌തമായി തയ്യാറാകണമെന്നും റെയിൽവേ പാസഞ്ചേർസ് ഫോറം ആവശ്യപ്പെട്ടു.

കണ്ണൂർ റെയിൽവേ സ്റ്റേഷന്‍റെ സുരക്ഷ പ്രശ്‌നമാണ് അന്വേഷണത്തിന് പോലും വെല്ലുവിളി തീർക്കുന്നത്. ആർക്കും എപ്പോഴും കടന്നു കയറാൻ പറ്റുന്ന സാഹചര്യമാണ് നിലവിൽ സ്റ്റേഷനിൽ ഉള്ളത്. തെക്ക് വടക്ക് കിഴക്ക് ഭാഗത്ത് സ്റ്റേഷനിലേക്ക് ആർക്കും ഏത് നേരവും കടന്നു കയറാൻ കഴിയുന്ന സാഹചര്യമാണുള്ളത്. 

കിഴക്ക് ഭാഗത്ത് രണ്ടാൾ പൊക്കത്തിൽ കാട് കയറി കഞ്ചാവ്-ലഹരി മാഫിയകളുടെ താവളമാണ്. ഇത് സാമൂഹ്യ വിരുദ്ധർക്കും അക്രമകാരികൾക്കും സ്റ്റേഷനിലേക്കുള്ള വഴി എളുപ്പമാക്കുന്നു. കൂടാതെ കഴിഞ്ഞ കാലങ്ങളിലുണ്ടായ അക്രമ സംഭവങ്ങളിലും പൊലീസ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും എത്രയും പെട്ടന്ന് ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും റെയിൽവേ പാസഞ്ചേർസ് ഫോറം ആവശ്യപ്പെട്ടു.

ALSO READ: ഷാരൂഖ് സെയ്‌ഫി തീവെച്ച ട്രെയിനില്‍ വീണ്ടും തീപിടിത്തം; അട്ടിമറിയെന്ന് സംശയം, കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഒരു ബോഗി കത്തിനശിച്ചു

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.