Shimla landslide |മഴയും മണ്ണിടിച്ചിലും, യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയ റെയില്‍ ട്രാക്ക് തകർന്നു - ഷിംല കല്‍ക്ക ട്രാക്ക്
🎬 Watch Now: Feature Video
ഷിംല: കനത്ത മഴയിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഷിംല-കല്‍ക്ക റെയില്‍വേ ലൈന്‍ തകര്‍ന്നു. 50 മീറ്ററുള്ള റെയില്‍വേ പാലമായിരുന്നു ഒലിച്ചു പോയത്. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയതായിരുന്നു ഷിംല-കല്‍ക്ക റെയില്‍വേ ലൈന്‍. ട്രാക്കിന്‍റെ ഒരു വശം പൂര്‍ണമായും തൂങ്ങിക്കിടക്കുകയാണ്. അഞ്ച് ആറ് സ്ഥലങ്ങളില്‍ റെയില്‍വേ ട്രാക്ക് തകര്‍ന്നതിനെ തുടര്‍ന്ന് ഷിംലയില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയുള്ള സമ്മര്‍ ഹില്ലിനടത്തുള്ള കോണ്‍ക്രീറ്റ് പാലം പൂര്‍ണമായും തകര്‍ന്നു. ഷിംല, ഷോഗി സ്‌റ്റേഷനെയാണ് മണ്ണിടിച്ചില്‍ ഏറ്റവുമധികം പ്രതികൂലമായി ബാധിച്ചത്. മഴയുടെ തീവ്രത കണക്കിലെടുത്ത് ട്രാക്കുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ രണ്ടാഴ്‌ച്ചയോളം സമയമെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, കഴിഞ്ഞ ദിവസം ഹിമാചലിലുണ്ടായ മണ്ണിടിച്ചിലില്‍ 48 പേര്‍ കൊല്ലപ്പെട്ടു. ഷിംലയിലുണ്ടായ മറ്റൊരു മണ്ണിടിച്ചിലില്‍ ഒമ്പതുപേര്‍ ക്ഷേത്രം തകര്‍ന്ന് അതിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയിലാണ്. സംസ്ഥാനത്ത് ശക്തമായി തുടരുന്ന മഴ കനത്ത നാശനഷ്‌ടമാണ് വിതയ്‌ക്കുന്നത്. പേമാരിയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ സംസ്ഥാന പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. മാത്രമല്ല ഷിംലയിലെ സമ്മര്‍ ഹില്‍ ഏരിയയിലെ ശിവക്ഷേത്രത്തിന്‍റെ അവശിഷ്‌ടങ്ങള്‍ക്കിടയില്‍ 15 പേര്‍ കൂടി കുടുങ്ങിക്കിടക്കുന്നതായും സംശയിക്കുന്നുണ്ട്. കാരണം മണ്ണിടിച്ചില്‍ നടന്ന ദിവസം ആരാധനാലയങ്ങളിലെല്ലാം ഭക്തരെക്കൊണ്ട് തിങ്ങിനിറഞ്ഞിരുന്നു.