Rahul Gandhi Visits Golden Temple | സുവർണ ക്ഷേത്രം സന്ദര്‍ശിച്ച് രാഹുല്‍ ; പ്രാര്‍ഥനയ്‌ക്കൊപ്പം 'സേവ' അര്‍പ്പണവും - രാഹുൽ ഗാന്ധിയുടെ സുവർണ്ണ ക്ഷേത്ര സന്ദർശനം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 2, 2023, 8:07 PM IST

അമൃത്‌സർ : പഞ്ചാബിലെ സുവർണ ക്ഷേത്രം സന്ദര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി.(Rahul Gandhi Visits Golden Temple). ആചാരപ്രകാരം നീല സ്‌കാർഫ്‌ കൊണ്ട്‌ തല മറച്ചെത്തിയ രാഹുൽ ഗാന്ധി ക്ഷേത്രത്തിൽ പ്രാർത്ഥന നടത്തി. ഇവിടെ സന്നദ്ധ സേവനത്തിന്‍റെ ഭാഗമായുള്ള പാത്രം കഴുകലില്‍ അദ്ദേഹം പങ്കാളിയുമായി. ചൊവ്വാഴ്‌ച (3-10-2023) രാവിലെ നടക്കുന്ന 'പൽക്കി സേവ' (Palki Seva) ചടങ്ങിൽ രാഹുൽ ഗാന്ധി പങ്കെടുത്തേക്കും. രാഹുലിന്‍റേത് വ്യക്തിപരമായ സന്ദർശനമാണെന്നും അദ്ദേഹത്തിന്‍റെ സ്വകാര്യതയെ മാനിക്കണമെന്നും പ്രവർത്തകർ ആരും അതിന്‍റെ ഭാഗമാകേണ്ടതില്ലെന്നും പഞ്ചാബ് കോൺഗ്രസ്‌ അദ്ധ്യക്ഷന്‍ അമരീന്ദർ സിംഗ്‌ രാജ വാറിംഗ്‌ (Amrinder Singh Raja Warring) എക്‌സിൽ (ട്വിറ്റർ) കുറിച്ചിരുന്നു. 2015 ലെ മയക്കുമരുന്ന് കേസില്‍ കോൺഗ്രസ്‌ എംഎൽഎ സുഖ്‌പാൽ സിംഗ്‌ ഖൈറയെ (Congress MLA Sukhpal Singh Khaira) പൊലീസ് അറസ്റ്റ് ചെയ്‌തതിനെച്ചൊല്ലി കോൺഗ്രസും ആംആദ്‌മി പാർട്ടിയും തമ്മിൽ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് രാഹുല്‍ പഞ്ചാബില്‍ എത്തിയിരിക്കുന്നത്. അതേസമയം ആംആദ്‌മി പാർട്ടിയുമായി 2024ലെ ലോക്‌സഭ തെരഞ്ഞടുപ്പിൽ സംഖ്യത്തിലേർപ്പെടുന്നതിൽ പഞ്ചാബിലെ കോൺഗ്രസ്‌ നേതാക്കൾക്ക്‌ എതിർപ്പുമുണ്ട്‌ (Conflict Between Congress And AAP). 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.