Puthuppally Election Result Reactions : പുതുപ്പള്ളി ഫലം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ വാട്ടർലൂ : രമേശ് ചെന്നിത്തല - പിണറായി അധികാരത്തിൽ കടിച്ചു തൂങ്ങുകയാണ്സിപി ജോൺ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 8, 2023, 2:38 PM IST

Updated : Sep 8, 2023, 4:05 PM IST

തിരുവനന്തപുരം : ലോക്‌സഭയിലേക്കുള്ള സെമി ഫൈനലാണ് കഴിഞ്ഞതെന്നും പിണറായി വിജയന്‍റെ വാട്ടർലൂ ആണ് പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫലമെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല (Puthuppally Election Result Reactions). പിണറായി വിജയന്‍റെ തുടർഭരണത്തിലെ അഹങ്കാരത്തിനുള്ള മറുപടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. ജീവിച്ചിരുന്ന ഉമ്മൻചാണ്ടിയേക്കാൾ ശക്തനാവുകയാണ് മരണപ്പെട്ട ഉമ്മൻചാണ്ടി. ചാണ്ടി ഉമ്മനെ ജനങ്ങൾ ഏറ്റെടുത്തു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ ഇടതുപക്ഷ മുന്നണിക്ക് ജനങ്ങൾ നൽകിയ പ്രഹരമാണിത്. കൂടുതൽ പണമുണ്ടാക്കുക എന്ന രീതിയാണ് ഭരണപക്ഷത്തിന്‍റെത്. ഈ അഹങ്കാരത്തിനുള്ള മറുപടിയാണ് ഫലപ്രഖ്യാപനത്തിലൂടെ വ്യക്തമായതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിക്കുള്ള മരണാന്തര ബഹുമതി ആണ് ഈ തെരഞ്ഞെടുപ്പ് വിധിയെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു. പിണറായി വിജയൻ സർക്കാരിന് ജനങ്ങളുടെ അംഗീകാരവും പിന്തുണയും നഷ്‌ടമായി. ബിജെപിയുടെ വോട്ട് കുറഞ്ഞത് കേന്ദ്ര ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ മറുപടി ആണന്നും എം.എം ഹസൻ അഭിപ്രായപ്പെട്ടു. ഈ തെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും പിണറായി വിജയൻ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്നും സിഎംപി നേതാവ് സി.പി ജോൺ പറഞ്ഞു. പുതുപ്പള്ളി തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിനുശേഷം ഇന്ദിരാഭവനിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു നേതാക്കൾ. 

Last Updated : Sep 8, 2023, 4:05 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.