Puthuppally Bypoll| 'പുതുപ്പള്ളി എൻഡിഎയ്‌ക്കൊപ്പം നിൽക്കും, തെരഞ്ഞെടുപ്പിൽ വികസനം ചർച്ചയാക്കും': എന്‍ഡിഎ സ്ഥാനാർഥി ലിജിൻ ലാൽ - പുതുപള്ളി
🎬 Watch Now: Feature Video
കോട്ടയം: പുതുപ്പള്ളി എൻഡിഎയ്‌ക്കൊപ്പം നിൽക്കുമെന്ന് ബിജെപി കോട്ടയം ജില്ല പ്രസിഡന്‍റും എന്‍ഡിഎ സ്ഥാനാർഥിയുമായ ലിജിൻ ലാൽ. പുതുപ്പള്ളിയുടെ വികസനം തെരഞ്ഞെടുപ്പിൽ ചർച്ചയാക്കുമെന്നും ലിജിൻ പറഞ്ഞു. സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം അദ്ദേഹത്തെ കോട്ടയത്ത് ബിജെപി ഓഫിസിൽ നേതാക്കളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. എന്‍ഡിഎ കേന്ദ്ര നേതൃത്വമാണ് ലിജിന്‍ ലാലിനെ സ്ഥാനാർഥിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 12 ന് തൃശൂരിൽ ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിലും തുടർന്ന് നടന്ന എൻഡിഎ യോഗത്തിലും സ്ഥാനാർഥിയെ തീരുമാനിച്ചിട്ടുണ്ടെന്നും ഔദ്യോഗികമായി കേന്ദ്ര നേതൃത്വം പ്രഖ്യാപിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ മുമ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനമെത്തുന്നത്. യുവമോർച്ച ജില്ലാ പ്രസിഡന്‍റ്, സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും ലിജിന്‍ ലാല്‍ മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്. 2014 മുതൽ ബിജെപി കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്നു അദ്ദേഹം. മരങ്ങാട്ടുപിള്ളി കുറിച്ചിത്താനം സ്വദേശിയായ ലിജിന്‍, കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കടുത്തുരുത്തി മണ്ഡലത്തിൽ നിന്ന് എൻഡിഎ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
Also Read: Puthuppally Byelection | ലിജിന്‍ ലാല്‍ പുതുപ്പള്ളിയില്‍ ബിജെപി സ്ഥാനാർഥി; പ്രചാരണത്തിന് വൻ താരനിര