Puthuppally Bypoll Candidates Campaigning : തെരഞ്ഞെടുപ്പ് ചൂടേറുന്നു ; പ്രചാരണത്തിരക്കില്‍ സ്ഥാനാര്‍ഥികള്‍, ലക്ഷ്യം കളംപിടിക്കല്‍ - സ്ഥാനാർഥി

🎬 Watch Now: Feature Video

thumbnail

By

Published : Aug 21, 2023, 8:32 PM IST

കോട്ടയം:പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പ് (Puthuppally Bypoll) പോര് മുറുകിയതോടെ മണ്ഡലം മുഴുവൻ നിറഞ്ഞ് സ്ഥാനാർഥികൾ (Candidates). യുഡിഎഫ് സ്ഥാനാർഥി (UDF Candidate) ചാണ്ടി ഉമ്മൻ (Chandy Oommen) വാഹന പ്രചാരണം ആരംഭിച്ചു. എല്‍ഡിഎഫ് സ്ഥാനാർഥി (LDF Candidate) ജെയ്‌ക് സി.തോമസും (Jaick C Thomas) എന്‍ഡിഎ സ്ഥാനാർഥി (NDA Candidate) ലിജിന്‍ ലാലും വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ചോദിച്ചുള്ള പ്രചാരണങ്ങളില്‍ സജീവമാണ്. കഴിഞ്ഞദിവസം വരെ വീടുകൾ സന്ദർശിച്ച് വോട്ടഭ്യർഥിക്കുന്ന തിരക്കിലായിരുന്നു ചാണ്ടി ഉമ്മൻ. ഇത്തരത്തില്‍ ഇഞ്ചക്കാട്ട് കുന്നിലെത്തിയ ചാണ്ടി ഉമ്മന് മികച്ച സ്വീകരണമാണ് നാട്ടുകാർ നല്‍കിയത്. മാത്രമല്ല പാമ്പാടി ദയറയിൽ പുരോഹിതൻമാരുടെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്തും ജില്ലയ്ക്ക് പുറത്തുള്ള വ്യക്തികളെ കണ്ടും കുടുംബസംഗമങ്ങളിൽ പങ്കെടുത്തുമായിരുന്നു ചാണ്ടി ഉമ്മൻ കഴിഞ്ഞ ദിവസത്തെ പ്രചാരണം അവസാനിപ്പിച്ചത്. എന്നാല്‍ എൽഡിഎഫ്‌ (LDF) സ്ഥാനാർഥി ജെയ്‌ക്‌ സി തോമസ് അകലക്കുന്നം പഞ്ചായത്തില്‍ നിന്നാണ് കഴിഞ്ഞദിവസം പ്രചാരണം ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി മറ്റക്കര സെന്‍റ് ജോസഫ് ഹൈസ്‌കൂളിലെത്തിയ സ്ഥാനാർഥിയെ അധ്യാപകരും വിദ്യാർഥികളും ചേർന്ന് വരവേറ്റിരുന്നു. മാത്രമല്ല മഞ്ഞാമറ്റത്ത് തൊഴിലുറപ്പ് തൊഴിലാളികളെ കണ്ടും ജെയ്‌ക് വോട്ടഭ്യര്‍ഥിച്ചിരുന്നു. തുടര്‍ന്ന് പാമ്പാടി ദയറായിലേക്ക് പോയ അദ്ദേഹം മലങ്കര ഓര്‍ത്തഡോക്സ് സുറിയാനിസഭ കോര്‍ എപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങിലും പങ്കെടുത്തിരുന്നു. എൻഡിഎ (NDA) സ്ഥാനാർഥി ലിജിൻ ലാലും കഴിഞ്ഞദിവസം മണ്ഡലത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പര്യടനം നടത്തി വോട്ടഭ്യര്‍ഥിച്ചു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.