Puthuppally Byelection Counting : നെഞ്ചിടിപ്പോടെ പുതുപ്പള്ളിയില്‍ കണ്ണുംനട്ട് രാഷ്ട്രീയ കേരളം ; വോട്ടെണ്ണൽ ഉടൻ
🎬 Watch Now: Feature Video
Published : Sep 8, 2023, 8:01 AM IST
കോട്ടയം : പുതിയ ജനപ്രതിനിധി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് പുതുപ്പള്ളി (Puthuppally byelection counting today). വോട്ടെണ്ണൽ അൽപ്പസമയത്തിനകം കോട്ടയം ബസേലിയസ് കോളജ് ഓഡിറ്റോറിയത്തിൽ (Baselius college auditorium) ആരംഭിക്കും. ആകെ 13 റൗണ്ടുകളാണ് ഉള്ളത്. അയർക്കുന്നം (ayarkunnam) പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. വാകത്താനമാണ് (vakathanam) അവസാനം വോട്ടെണ്ണുന്നത്. മൊത്തം 20 മേശകളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ഇതിൽ 14 മേശകളിൽ വോട്ടിങ് യന്ത്രത്തിലെ വോട്ടുകളും 5 മേശകളിൽ തപാൽ വോട്ടുകളും ഒരു മേശയിൽ സർവീസ് വോട്ടർമാർക്കുള്ള ഇടിപിബിഎസ് (ഇലക്ട്രോണിക്കലി ട്രാൻസ്‌മിറ്റഡ് പോസ്റ്റൽ ബാലറ്റ് സിസ്റ്റം) വോട്ടുകളും എണ്ണും. തപാൽ വോട്ടുകളും സർവീസ് വോട്ടുകളും ആയിരിക്കും ആദ്യം എണ്ണുന്നത്. ഇടിപിബിഎസ് വോട്ടുകളിലെ ക്യുആർ കോഡ് സ്‌കാൻ ചെയ്‌ത് കൗണ്ടിങ് ഉദ്യോഗസ്ഥർക്ക് നൽകിയ ശേഷമായിരിക്കും വോട്ടെണ്ണൽ (Puthuppally counting). ഒൻപത് മണിയോടെ വ്യക്തമായ ലീഡ് അറിയാനാകും. പത്ത് മണി കഴിയുന്നതോടെ പൂർണഫലം പ്രതീക്ഷിക്കുന്നു. മത്സരരംഗത്ത് ഏഴ് സ്ഥാനാർഥികളാണ് ഉള്ളത്. വിജയപ്രതീക്ഷകൾ പങ്കുവച്ച് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മനും (Chandy oommen) എൽഡിഎഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസും (Jaick c Thomas)രംഗത്തെത്തി. കൗണ്ടിങ് സെന്‍ററിന് പുറത്ത് ആവേശത്തിലാണ് പ്രവർത്തകർ.