Puthupally Byelection| തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങി ചാണ്ടി ഉമ്മന്‍; പ്രചാരണം ആരംഭിച്ചു - കോണ്‍ഗ്രസ്

🎬 Watch Now: Feature Video

thumbnail

By

Published : Aug 9, 2023, 5:05 PM IST

കോട്ടയം: പുതുപ്പള്ളിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ചാണ്ടി ഉമ്മൻ പ്രചാരണം ആരംഭിച്ചു. പുതുപ്പള്ളിയില്‍ അനൗപചാരികമായാണ് അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടന്നത്. രാവിലെ പുതുപ്പള്ളി പള്ളിയിലെയും ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തിലെയും പ്രാര്‍ഥനകള്‍ക്ക് ശേഷം അദ്ദേഹം സിദ്ദിഖിന്‍റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനായി പോയിരുന്നു. ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹം മടങ്ങി വന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് കടക്കും. ഓഗസ്‌റ്റ് 14ന് യുഡിഎഫ് കൺവെൻഷന്‍ നടക്കും. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ചാണ്ടി ഉമ്മൻ മത്സരിക്കുമെന്ന് ചൊവ്വാഴ്‌ചയായിരുന്നു(08.08.2023) പ്രഖ്യാപിച്ചത്. ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് പ്രഖ്യാപനം നടത്തിയത്. എഐസിസി ആസ്ഥാനത്ത് ദേശീയ നേതാക്കളായ കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ, കെ സുധാകരൻ എന്നിവരും പ്രഖ്യാപനത്തില്‍ പങ്കെടുത്തിരുന്നു. ഇലക്ഷൻ കമ്മിഷൻ പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിനുള്ള ഉത്തരവ് ഇറക്കിയതോടെ നേതാക്കളെല്ലാം പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൗസിലെത്തി ചർച്ച ആരംഭിച്ചിരുന്നു. തുടർന്ന് ഫോൺ മുഖാന്തരം ദേശീയ നേതാക്കളുമായി ചർച്ച ചെയ്‌തതിനു ശേഷമാണ് പ്രഖ്യാപനം. ഏറെ അപ്രതീക്ഷിതമായിട്ടാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ അഞ്ചിന് നടക്കുമെന്നുള്ള ഇലക്ഷന്‍ കമ്മിഷൻ അറിയിപ്പ് ലഭിച്ചത്. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തീയതി ഈ മാസം 17 നും, സൂക്ഷ്‌മ പരിശോധന 18 നും, നോമിനേഷൻ പിന്‍വലിക്കാനുള്ള അവസാന തീയതി 21നും നടക്കും. വോട്ടെണ്ണൽ സെപ്റ്റംബർ എട്ടിനാണ് നടക്കുക.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.