Protesting Against Railway's Move To Block The Road: നാഗമ്പടം ഗുഡ് ഷെഡ് റോഡ് അടക്കാൻ റെയിൽവേ നീക്കം; പ്രതിഷേധവുമായി നാട്ടുകാര്‍ - തോമസ് ചാഴിക്കാടൻ എം പി
🎬 Watch Now: Feature Video
Published : Oct 27, 2023, 1:52 PM IST
കോട്ടയം : റെയിൽവേ സ്റ്റേഷന്‍റെ രണ്ടാം കവാടത്തിന്‍റെ നിർമാണത്തിന്‍റെ ഭാഗമായാണ് നാഗമ്പടം ഗുഡ് ഷെഡ് റോഡ് അടക്കാൻ റെയിൽവേ നീക്കം (Railways move to close Nagampadam Good Shed Road) ആയിരത്തോളം കുടുംബങ്ങൾ ആശ്രയിക്കുന്ന വഴി അടച്ച് റെയിൽവേ കുറ്റിയടിച്ചു (Protesting Against Railway's Move To Block The Road). ജില്ല വ്യവസായ കേന്ദ്രം അടക്കം നിരവധി, സ്വകാര്യ സ്ഥാപനങ്ങൾ ഈ ഭാഗത്ത് പ്രവർത്തിക്കുന്നു. ഒൻപത് വഴികളാണ് ഗുഡ് ഷെഡ് റോഡിൽ നിന്നു തിരിഞ്ഞു പോകുന്നത്. വഴി അടക്കുന്നത് കൊണ്ട് നൂറുക്കണക്കിന് ആളുകൾക്ക് സഞ്ചാര മാർഗം നഷ്‌ടമാകും. വഴിയിൽ ഇന്നു കുറ്റിയടിച്ചതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാർ തടിച്ചു കൂടിയതോടെ തോമസ് ചാഴിക്കാടൻ എംപി (Thomas Chazhikadan) സ്ഥലത്തെത്തുകയായിരുന്നു. രണ്ടാം കവാടം വരുന്നതോടെ വഴി അടയ്ക്കാനുള്ള റെയിൽവേ നടപടിയ്‌ക്കെതിരെ റെയിൽവേ മന്ത്രിയെ നേരിൽ കാണുകയും റെയിൽവേ അധികൃതർക്ക് കത്തു നൽകുകയും ചെയ്‌തിരുന്നുവെന്ന് തോമസ് ചാഴിക്കാടൻ എംപി പറഞ്ഞു. എഴുപത്തഞ്ചു വർഷത്തിലധികമായി നാട്ടുകാർ ഉപയാഗിച്ചു കൊണ്ടിരുന്ന വഴിയാണ് മുന്നറിയിപ്പില്ലാതെ റെയിൽവേ അടച്ചത്. വഴി അടച്ചു കെട്ടിയാൽ ഈ പ്രദേശം മുഴുവൻ ഒറ്റപ്പെടും നാട്ടുകാർ പ്രതിഷേധവുമായി എത്തിയതോടെ റോഡിൽ നാട്ടിയ കുറ്റി റെയിൽവേ ഊരി മാറ്റുകയായിരുന്നു. ഒരു കാരണവശാലും വഴി അടയ്ക്കാൻ അനുവദിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.