രാഹുലിനെ അയോഗ്യനാക്കിയതില്‍ വൻ പ്രതിഷേധം, വയനാട്ടില്‍ മോദിയുടെ കോലം കത്തിക്കലും ദേശീയ പാത ഉപരോധവും - undefined
🎬 Watch Now: Feature Video
വയനാട്: വയനാട് എംപി രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച് വയനാട് ലോക്‌സഭ മണ്ഡലത്തില്‍ കോൺഗ്രസിന്‍റെ പ്രതിഷേധ മാർച്ച്. കല്‍പ്പറ്റ ടെലിഫോൺ എക്‌ചേഞ്ചിലേക്ക് നടത്തിയ മാർച്ചില്‍ പൊലീസും പ്രവർത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ടി സിദ്ദിഖ് എംഎല്‍എ, മുൻ മന്ത്രി പികെ ജയലക്ഷ്‌മി, ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ എന്നിവർ നേതൃത്വം നല്‍കി. പ്രതിഷേധ സൂചകമായി പ്രവർത്തകർ മോദിയുടെ കോലം കത്തിച്ചു. അതിനു ശേഷം കോൺഗ്രസ് പ്രവർത്തകർ കോഴിക്കോട്-ബെംഗളൂരു ദേശീയ പാത ഉപരോധിച്ചു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ തിരുവനന്തപുരം നഗരസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ ബിജെപി-യുഡിഎഫ്-യുഡിഎഫ് കൗൺസിലർമാർ തമ്മില്‍ വാക്കേറ്റമുണ്ടായി. രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും ജനാധിപത്യത്തിനേറ്റ വെല്ലുവിളിയാണ് ഇതെന്നും യുഡിഎഫ് പാർലമെന്ററി പാർട്ടി അദ്ധ്യക്ഷൻ പദ്മകുമാർ കൗൺസിലിൽ അറിയിച്ചത്തോടെയാണ് തർക്കം ആരംഭിച്ചത്. ബഡ്ജറ്റിനായി കൂടിയ സമ്മേളനത്തിൽ മറ്റ് കാര്യങ്ങൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് ബിജെപി കൗൺസിലർമാർ പറഞ്ഞു. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് എൽഡിഎഫ് പാർലിമെന്ററി പാർട്ടി അദ്ധ്യക്ഷൻ ഡിആർ അനിൽ പറഞ്ഞതോടെ ബിജെപി കൗൺസിലർമാർ വലിയ ബഹളം ഉണ്ടാക്കുകയായിരുന്നു. ഇന്നലെ രാജ്യം മുഴുവൻ ചർച്ച ചെയ്ത വിഷയങ്ങൾ ജനാധിപത്യ വിരുദ്ധമാണെന്നതിൽ തർക്കമില്ലെന്ന് മേയറും പറഞ്ഞത്തോടെ ബിജെപി കൗൺസിലർമാർ ഒന്നടങ്കം എഴുന്നേറ്റ് നിന്ന് മുദ്രാവാക്യം വിളി ആരംഭിക്കുകയായിരുന്നു. രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരെ കോഴിക്കോട് നടന്ന പ്രതിഷേധത്തില്‍ കേസെടുത്ത് പൊലീസ്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഡിസിസി പ്രസിഡന്‍റ് പ്രവീൺ കുമാർ അടക്കം മുന്നൂറ് പേർക്കെതിരെയാണ് പൊലീസ് കേസ്. റെയിൽവേയുടെ മുതൽ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടിയിൽ വലിയ വിമര്‍ശനമാണ് കോൺഗ്രസ് ഉയര്‍ത്തുന്നത്.