'മിശ്ര വിവാഹത്തെ മുസ്‌ലിം ലീഗ് അംഗീകരിക്കുന്നില്ല': നാസര്‍ ഫൈസി കൂടത്തായിയുടെ പ്രസ്‌താവന തള്ളാതെ പിഎംഎ സലാം - സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 11, 2023, 9:11 PM IST

കോഴിക്കോട് : സിപിഎം മിശ്ര വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്ന എസ്‌വൈഎസ് സംസ്ഥാന ജനറൽ സെക്രട്ടറി നാസർ ഫൈസി കൂടത്തായിയുടെ പ്രസ്‌താവന തള്ളാതെ പിഎംഎ സലാം (PMA Salam on Nazar Faizy s inter religious marriage statement). പാർട്ടി ഓഫിസുകൾ വേദിയായ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. മിശ്രവിവാഹത്തെ മുസ്‌ലിം ലീഗ് അംഗീകരിക്കുന്നില്ലെന്നും സലാം പറഞ്ഞു. പാർലമെന്‍റ് തെരഞ്ഞെടുപ്പ് വിഷയം ചർച്ച ചെയ്തെന്നും സലാം മാധ്യമങ്ങളോട് വ്യക്തമാക്കി (PMA Salam about lok sabha election 2024). തെരഞ്ഞെടുപ്പിന് 20 മണ്ഡലങ്ങളിലും പാർട്ടിയെ സജ്ജമാക്കും. മൂന്നാം സീറ്റിൽ തീരുമാനം ആയില്ല. കോൺഗ്രസുമായി ഉഭയ കക്ഷി ചർച്ച നടത്തും. ലീഗിന് മൂന്നാം സീറ്റിന് അർഹതയുണ്ട്. താഴെക്കിടയിലുള്ള നേതാക്കൾ ഇത് ആവശ്യപ്പെടുന്നുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്നതിൽ തെറ്റില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി. നവകേരള സദസിലെ അക്രമ സമരങ്ങളിൽ മുസ്‌ലിം ലീഗിന് അതൃപ്‌തിയുണ്ട് എന്നും അദ്ദേഹം വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. സമരങ്ങൾ അക്രമങ്ങളിലേക്ക് പോകുന്നതിൽ യോജിപ്പില്ല. ഷൂ എവിടെ നിന്നു വന്ന് എന്ന് അറിയില്ലെന്നും സലാം പറഞ്ഞു.

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.