പ്രസംഗമധ്യേ രമേശ് ചെന്നിത്തല വേദിയില്‍ ; സ്വീകരിച്ച് കുശലാന്വേഷണവുമായി മുഖ്യമന്ത്രി - പിണറായി വിജയൻ രമേശ്‌ ചെന്നിത്തല

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 14, 2023, 8:59 PM IST

കണ്ണൂർ: സൗഹൃദം പങ്കിട്ട് മുഖ്യമന്ത്രി പിണറായി വിജയനും മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലയും (Pinarayi Vijayan greets Ramesh Chennithala). കണ്ണൂരിൽ പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമ്മേളന വേദിയിലായിരുന്നു കൂടിക്കാഴ്‌ച. സമ്മേളനം ഉദ്ഘാടനം ചെയ്‌തത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു. അദ്ദേഹത്തിന്‍റെ ഉദ്ഘാടന പ്രസംഗത്തിനിടെയാണ് രമേശ്‌ ചെന്നിത്തല വേദിയിലെത്തിയത്. ഇതുകണ്ട മുഖ്യമന്ത്രി പ്രസംഗം നിർത്തി ഹസ്‌തദാനം ചെയ്‌ത് അദ്ദേഹത്തെ സ്വീകരിച്ചു. വിശിഷ്‌ടാതിഥിയായിരുന്നു മുൻ പ്രതിപക്ഷ നേതാവായ രമേശ്‌ ചെന്നിത്തല. പിന്നീട്, മുഖ്യമന്ത്രി പ്രസംഗം തുടരുകയും ചെയ്‌തു. കണ്ണൂര്‍ നവനീതം ഓഡിറ്റോറിയത്തിലാണ് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 59-ാം സംസ്ഥാന സമ്മേളനം നടന്നത്. രാവിലെ ഒന്‍പത് മണിക്ക് പതാക ഉയര്‍ത്തലോടെയാണ് സമ്മേളനത്തിന് തുടക്കമായത്. യൂണിയന്‍റെ നവീകരിച്ച വെബ്‌സൈറ്റിന്‍റെ പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. മാധ്യമ പ്രവർത്തനത്തിൻ്റെ അടിസ്ഥാന തത്വങ്ങളായ സത്യസന്ധത, വസ്‌തു നിഷ്‌ഠത എന്നിവ ആവശ്യമില്ലെന്നാണ് ഭൂരിപക്ഷം മാധ്യമങ്ങളും ഇപ്പോൾ കരുതുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. മാധ്യമങ്ങളുടെ വിശ്വാസ്യത ലോകത്ത് കുറഞ്ഞിട്ടുണ്ട്. മാധ്യമങ്ങളോടും മാധ്യമ പ്രവർത്തകരോടും സഹകരിച്ച് പോവണമെന്ന് തന്നെയാണ് സർക്കാർ ആഗ്രഹിക്കുന്നത്. നവകേരള നിർമിതിയിൽ മാധ്യമങ്ങൾ തങ്ങളുടെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.