Pathanamthitta District Collector Shibu IAS : പത്തനംതിട്ട ജില്ല കലക്‌ടറായി എ ഷിബു ഐഎഎസ് ചുമതലയേറ്റു - എ ഷിബു ഐഎഎസ് പത്തനംതിട്ട ജില്ലാ കലക്‌ടറായി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 20, 2023, 6:21 PM IST

Updated : Oct 20, 2023, 6:28 PM IST

പത്തനംതിട്ട : പത്തനംതിട്ട ജില്ലയുടെ 37ാമത് കലക്‌ടറായി എ. ഷിബു ഐഎഎസ് ചുമതലയേറ്റു (Pathanamthitta District Collector Shibu IAS Taken charge). രാവിലെ 11 ന് കലക്‌ടറേറ്റില്‍ എത്തിയ ജില്ല കലക്‌ടറെ എഡിഎംബി. രാധാകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടർന്ന് കലക്‌ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ സ്ഥാനമൊഴിഞ്ഞ മുന്‍ ജില്ല കലക്‌ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പുതുതായി ചുമതലയേറ്റ ജില്ല കലക്‌ടര്‍ എ. ഷിബുവിന് ചുമതല കൈമാറി. ജില്ലയില്‍ നടന്നു വരുന്ന വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുമെന്ന് കലക്‌ടറായി ചുമതലയേറ്റ ശേഷം അദ്ദേഹം പറഞ്ഞു. ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, സ്ത്രീകള്‍, കുട്ടികള്‍, ട്രാന്‍സ്‌ജെന്‍ഡന്‍ എന്നിങ്ങനെ എല്ലാ വിഭാഗക്കാരെയും ഒപ്പം ചേര്‍ത്തുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കുമെന്നും ഒരു മാതൃകാ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ എ.ഷിബു തിരുവനന്തപുരം കരമന സ്വദേശിയാണ്. ബി ടെക് (മെക്കാനിക്കല്‍), എംബിഎ ബിരുദധാരിയായ അദ്ദേഹം 2009 ല്‍ ഡെപ്യുട്ടി കലക്‌ടറായാണ് കേരള സിവില്‍ സര്‍വീസിലേക്ക് പ്രവേശിക്കുന്നത്. ഹൗസിങ് കമ്മിഷണര്‍, ഹൗസിങ് ബോര്‍ഡ് സെക്രട്ടറി, ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി, എറണാകുളം ജില്ലാ വികസന കമ്മിഷണര്‍, കയര്‍ വികസന ഡയറക്‌ടര്‍ തുടങ്ങിയ തസ്‌തികകളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്. ഭാര്യ ഷക്കീല, അമ്മ ആരിഫാ ബീവി എന്നിവര്‍ക്കൊപ്പമാണ് എ. ഷിബു ഐഎഎസ് ജില്ല കലക്‌ടറായി ചുമതലയേറ്റെടുക്കാൻ എത്തിയത്.

Last Updated : Oct 20, 2023, 6:28 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.