'മറ്റു ട്രെയിനുകൾക്ക് സമയക്രമം പാലിക്കാൻ സംസ്ഥാനത്തിന് മൂന്നാമതൊരു ട്രാക്ക് കൂടെ വേണം' : ആര്‍പിഎ പ്രസിഡന്‍റ് പരവൂർ സജീബ് - തിരുവനന്തപുരം
🎬 Watch Now: Feature Video
തിരുവനന്തപുരം : സംസ്ഥാനത്തിന് കൂടുതൽ വന്ദേ ഭാരത് ട്രെയിനുകൾ അനുവദിക്കണമെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്‍റ് പരവൂർ സജീബ്. ട്രെയിന്‍ പരമാവധി വേഗത്തിൽ ഓടിക്കുന്നതിന് ട്രാക്കുകൾ അടക്കം സജ്ജീകരിക്കണം. മൂന്നാമതൊരു ട്രാക്ക് കൂടി സംസ്ഥാനത്ത് അത്യാവശ്യമാണ്. എന്നാൽ മാത്രമേ വന്ദേ ഭാരത് ട്രെയിനിനൊപ്പം മറ്റു ട്രെയിനുകൾക്ക് കൂടി സമയക്രമം പാലിക്കാൻ കഴിയൂ. ഇതിനുള്ള നടപടി സ്വീകരിക്കാൻ റയിൽവേ തയ്യാറാകണമെന്നും സജീബ് അവശ്യപ്പെട്ടു.
നിലവിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് യാത്ര ചെയ്യാവുന്ന തരത്തിലേക്ക് കുറയ്‌ക്കണം. വന്ദേ ഭാരത് മികച്ച യാത്ര അനുഭവമാണ് നൽകുന്നത്. ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ചും സജീബ് വ്യക്തമാക്കി. ആധുനിക യാത്ര സൗകര്യങ്ങളാണ് വന്ദേ ഭാരത് എക്‌പ്രസിൻ്റെ സവിശേഷത. ചെയർകാറും എക്‌സിക്യൂട്ടീവ് ബോഗിയും അടങ്ങുന്ന 16 ബോഗികളാണ് ട്രെയിനിനുള്ളത്. ബോഗികളെല്ലാം ശീതീകരിച്ചതാണെന്നതും പ്രസക്തമാണ്.
എക്‌സിക്യൂട്ടീവ് കോച്ചിലെ സീറ്റുകൾ 180 ഡിഗ്രിയിൽ തിരിക്കാൻ സാധിക്കുന്നതാണ്. സിസിടിവി നിരീക്ഷണം, ഫസ്റ്റ് എയ്‌ഡ് ബോക്‌സ്, ഓട്ടോമാറ്റിക് ഡോറുകൾ, ടച്ച് അലാറം, അത്യാധുനിക സൗകര്യത്തോടുകൂടിയുള്ള ശുചിമുറികൾ തുടങ്ങിയവയാണ് വന്ദേ ഭാരത് ട്രെയിനുകളുടെ സവിശേഷത. ഈ മാസം 28 മുതലാണ് വന്ദേ ഭാരത് പതിവ് സർവീസ് ആരംഭിക്കുക. പുലര്‍ച്ചെ 5.20ന് സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും വന്ദേ ഭാരത് പുറപ്പെടും.
ALSO READ : വന്ദേ ഭാരതിനൊപ്പം വേറെയും ; 1900 കോടിയുടെ നാല് റെയിൽവേ വികസന പദ്ധതികൾ ഇന്ന് പ്രധാനമന്ത്രി പ്രഖ്യാപിക്കും