പുതുവർഷത്തെ വരവേൽക്കാൻ വടവാതൂരിൽ കൂറ്റൻ പപ്പാഞ്ഞി റെഡി

By ETV Bharat Kerala Team

Published : Dec 30, 2023, 5:48 PM IST

thumbnail

കോട്ടയം: പുതുവർഷ ആഘോഷത്തിന്‍റെ ഭാഗമായി കോട്ടയത്ത് കൂറ്റൻ പപ്പാഞ്ഞി ഒരുങ്ങി . ജില്ലയിലെ വടവാതൂരിലാണ് 40 അടി പൊക്കമുള്ള പപ്പാഞ്ഞി ഒരുങ്ങിയത് (Huge Pappanji ready for welcoming new year in Vadavathoor, kottayam). കൊച്ചിൻ കാർണിവലിനെ അനുസ്‌മരിപ്പിക്കുന്ന രീതിയിലാണ് ഇത്തവണയും കോട്ടയം വിജയപുരം ഗ്രാമ പഞ്ചായത്തിൻ്റെ നേതൃതത്തിൽ കൂറ്റൻ പാപ്പാഞ്ഞി ഒരുക്കിയിരിക്കുന്നത്. ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടക്കുന്ന കോട്ടയം കാർണിവലിൽ പപ്പാഞ്ഞിയെ കത്തിക്കും. 40 അടി ഉയരമുള്ള പാപ്പാഞ്ഞിയെ ഉയർത്തിക്കഴിഞ്ഞു. നിരവധിപേരാണ് പപ്പാഞ്ഞിയെ കാണാൻ ഇവിടേക്ക് എത്തുന്നത്. ഡിസംബർ 31 അർധ രാത്രിയോടെ കൂറ്റൻ പപ്പാഞ്ഞിക്ക് തീകൊളുത്തി പുതുവർഷത്തെ വരവേൽക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സോമൻ കുട്ടി അറിയിച്ചു. അതേസമയം പുതുവർഷ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതാണ് കോട്ടയം കാർണിവൽ. വടവാതൂർ മോസ്‌കോ ബണ്ട് റോഡിലെ മീനന്തറയാറിൻ്റെ കരയിലാണ് വിസ്‌മയ കാഴ്‌ചകൾ ഒരുങ്ങിയത്. വിജയപുരം ഗ്രാമ പഞ്ചായത്തും കോട്ടയം എംഎൽഎയും ചേർന്ന സമിതിയാണ് കാർണിവലിന് നേതൃത്വം നൽകുന്നത്. ഗാനമേളയും ഡി ജെ പാർട്ടിയും ആകാശ വിസ്‌മയവും ഭക്ഷ്യമേളയും ഒക്കെ ചേർന്ന് ഈ പുതുവർഷ ആഘോഷം അടിപൊളിയാക്കാനാണ് സമിതിയുടെ തീരുമാനം.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.