'അതുകൊണ്ടാണ് വീണ്ടും മത്സരത്തിനിറങ്ങാത്തത്' ; നിലപാട് വ്യക്തമാക്കി പന്ന്യന്‍ രവീന്ദ്രന്‍ - Pannyan Raveendran cpi
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/08-01-2024/640-480-20457853-thumbnail-16x9-jdhh.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 8, 2024, 9:29 PM IST
തിരുവനന്തപുരം : പുതുതലമുറയ്ക്ക് വഴിയൊരുക്കാനാണ് ലോക്‌സഭയിലേക്ക് വീണ്ടും മത്സരത്തിന് ഇറങ്ങാത്തതെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. സാധാരണക്കാരനായ തനിക്ക് എംപിയാകാന്‍ കഴിഞ്ഞത് തിരുവനന്തപുരത്തുകാരുടെ നന്മയാണ്. അന്നത്തെ ലോക്‌സഭ സ്‌പീക്കറായിരുന്ന സോമനാഥ് ചാറ്റര്‍ജിയുടെ അടുത്തേക്ക് കൂട്ടിക്കൊണ്ടുപോയത് സികെ ചന്ദ്രപ്പനായിരുന്നു. അദ്ദേഹത്തിന്‍റെ നിര്‍ദ്ദേശ പ്രകാരമാണ് താന്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ എടുത്തത്. ഒന്നാം യുപിഎയെ പിന്തുണയ്ക്കുന്ന ഇടതുബ്ലോക്കില്‍ 10 എംപിമാരുള്ള സിപിഐയുടെ പ്രതിനിധി എന്ന നിലയില്‍ വലിയ പിന്തുണയാണ് ഭരണപക്ഷത്തുനിന്ന് കിട്ടിയതെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. ഇംഗ്ലീഷോ ഹിന്ദിയോ ഒഴുക്കോടെ സംസാരിക്കാനറിയില്ലെന്നത് പാര്‍ലമെന്‍റില്‍ പരിമിതിയേയല്ലെന്നാണ് അനുഭവം (Pannyan Raveendran on Parliament language). നമ്മള്‍ പാര്‍ലമെന്‍റില്‍ പ്രസംഗിക്കുന്നതിനെല്ലാം ഉടനടി പരിഭാഷയുണ്ട്. ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനും മണ്ഡലകാര്യങ്ങള്‍ അവതരിപ്പിക്കുന്നതിനും ഇഷ്‌ടമുള്ള ഭാഷ ഉപയോഗിക്കാം. നമുക്കറിയുന്ന ഭാഷയില്‍ സംസാരിച്ചാല്‍ മതി. എന്നാല്‍ ചോദ്യോത്തരവേളയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉടനടി ലഭിക്കാന്‍ ഇംഗ്ലീഷോ ഹിന്ദിയോ ഉപയോഗിക്കുന്നതാണ് നല്ലത്. ഇംഗ്ലീഷ് നന്നായി അറിയാതെ വെറുതെ ആളാകാന്‍ ശ്രമിച്ചാല്‍ പാര്‍ലമെന്‍റില്‍ ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം പറഞ്ഞു.