Padayappa Elephant In Munnar: പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; വ്യാപാര സ്ഥാപനങ്ങൾക്ക് നേരെ ആക്രമണം - കാട്ടാന പടയപ്പ ആക്രമണം
🎬 Watch Now: Feature Video
Published : Sep 15, 2023, 11:52 AM IST
ഇടുക്കി: വീണ്ടും ജനവാസ മേഖലയില്‍ ഇറങ്ങി കാട്ടുകൊമ്പന്‍ പടയപ്പ (Padayappa Elephant In Munnar). ഇന്ന് (സെപ്റ്റംബർ 15) പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു ദേവികുളം ലാക്കാട് എസ്റ്റേറ്റില്‍ കാട്ടുകൊമ്പന്‍ പടയപ്പ എത്തിയത്. മേഖലയിൽ വ്യാപാര സ്ഥാപനങ്ങൾ പടയപ്പ ആക്രമിച്ചു (Padayappa Elephant). ജനവാസ മേഖലയിലൂടെ ചുറ്റിത്തിരിഞ്ഞ പടയപ്പ ഏറെ നേരം പ്രദേശത്ത് നിലയുറപ്പിച്ചു. പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് കാട്ടാനയെ ജനവാസ മേഖലയില്‍ നിന്നും തുരത്തിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പടയപ്പ മറയൂര്‍ മേഖലയിലായിരുന്നു ചുറ്റിത്തിരിഞ്ഞിരുന്നത്. ഇതിന് ശേഷമാണ് കാട്ടാന വീണ്ടും മൂന്നാര്‍ മേഖലയിലേക്ക് മടങ്ങി എത്തിയിട്ടുള്ളത്. പൊതുവെ ശാന്തസ്വഭാവക്കാരനായ പടയപ്പയുടെ സ്വഭാവത്തില്‍ മാറ്റമുണ്ടാകുമോയെന്ന ആശങ്ക ആളുകള്‍ക്കുണ്ട്. തുടരെ തുടരെ പടയപ്പ ജനവാസ മേഖലയില്‍ ഇറങ്ങുന്നതും ആളുകളില്‍ ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്‌ച പടയപ്പ കന്നിമലയിൽ ഇറങ്ങിയിരുന്നു. കന്നിമലയിൽ നിന്ന് പെരിയവര എസ്റ്റേറ്റിലേക്ക് റോഡിലൂടെ പടയപ്പ യാത്ര ചെയ്‌തതോടെ മേഖലയിൽ ചെറിയ തോതിൽ ഗതാഗതവും തടസപ്പെട്ടിരുന്നു.
Also read : Padayappa Elephant In Kannimala പടയപ്പ വീണ്ടും കന്നിമലയിൽ; ഗതാഗതം തടസപ്പെട്ടു, വാഹനങ്ങൾക്ക് നേരെ ആക്രമണമില്ല