ഗോവയും കേരളവും സഹകരിച്ചാൽ അനന്തമായ ടൂറിസം നടപ്പിലാക്കാം; പി എസ് ശ്രീധരൻ പിള്ള - P S Sreedharan pilla about goa tourism
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18450631-thumbnail-16x9-sree.jpg)
തിരുവനന്തപുരം: ഗോവയും കേരളവും ടൂറിസം മേഖലയിൽ കൈകോർത്ത് പ്രവർത്തിക്കണമെന്നും ഗവർണറെന്ന നിലയിൽ അവയ്ക്ക് വേണ്ട സഹായങ്ങൾ നൽകുമെന്ന് ബിജെപി നേതാവും ഗോവ ഗവർണറുമായ പി എസ് ശ്രീധരൻ പിള്ള. ചുരുങ്ങിയ കാലം കൊണ്ട് ഗോവയിലെ എല്ലാ ഗ്രാമങ്ങളിലും താൻ യാത്ര ചെയ്‌തിട്ടുണ്ടെന്നും കേരളത്തിന് സമാനമായ ബീച്ചുകളും ഗ്രാമങ്ങളുമാണ് ഗോവയിലെന്നും അദ്ദേഹം പറഞ്ഞു. 'മൈ പ്രൗഡ് മൊമെന്‍റ്‌സ് ഇൻ ഗോവ' എന്ന എസ്. ശ്രീധരൻപിള്ളയുടെ പുതിയ പുസ്‌തകത്തിന്‍റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ടൂറിസത്താൽ സമ്പന്നമായ സംസ്ഥാനമാണ് ഗോവ. ലോക ടൂറിസത്തിന്‍റെ ഹബ്ബായി ഗോവ മാറുകയാണ്. ഗോവയും കേരളവും സഹകരിച്ചാൽ അനന്തമായ ടൂറിസം നടപ്പിലാക്കാൻ കഴിയുമെന്നും ഇത് സംബന്ധിച്ച് രണ്ട് സംസ്ഥാനങ്ങളുടെയും ടൂറിസം മന്ത്രിമാരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗോവ കേരളത്തിന്‍റെ കോപ്പി പോലെയാണ്. കേരളം കഴിഞ്ഞാൽ തെങ്ങ് കൃഷി കൂടുതലുളളത് ഗോവയിലാണ്. ഭക്ഷണത്തിലും കേരള രീതി തന്നെയാണ് ഗോവയിലെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ആളുകൾ ഗോവയിലേക്ക് വരികയാണെങ്കിൽ കഴിയും വിധം രാജ്‌ഭവൻ അവരെ ഉൾക്കൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാളെ ആലപ്പുഴ ജില്ലയിൽ വച്ച് ഝാർഖഡ് ഗവർണർ സി പി രാധാകൃഷ്‌ണൻ പുസ്‌തകം പ്രകാശനം ചെയ്യും. രാജ്‌ഭവൻ ആണ് പുസ്‌തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പി എസ് ശ്രീധരൻ പിള്ളയുടെ 'എന്‍റെ പ്രിയ കഥകൾ' എന്ന പുസ്‌തക പ്രകാശനത്തിന്‍റെ ഭാഗമായാണ് ഗവർണർ കേരളത്തിലെത്തിയത്.
ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വച്ച് മുഖ്യമന്ത്രി പുസ്‌തകം പ്രകാശനം ചെയ്യും. താനൂരിൽ ബോട്ട് അപകടത്തിൽ മരണപ്പെട്ടവർക്ക് അനുശോചനവും അദ്ദേഹം രേഖപ്പെടുത്തി.