P K Kunhalikutty On Central Agencies Investigation കേന്ദ്ര ഏജന്‍സികള്‍ സഹകരണ ബാങ്കുകളില്‍ അന്വേഷണം നടത്തുന്നത് ആ മേഖലയെ തളര്‍ത്തും; പികെ കുഞ്ഞാലിക്കുട്ടി - മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി
🎬 Watch Now: Feature Video
Published : Sep 30, 2023, 4:53 PM IST
കണ്ണൂര്‍: കേന്ദ്ര ഏജന്‍സികള്‍ (Central Agencies) സഹകരണ ബാങ്കുകളില്‍ (Cooperative banks) വ്യാപകമായി അന്വേഷണം നടത്തുന്നത് ആ മേഖലയെ തളര്‍ത്തുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty). പല കോൺഗ്രസ് നേതാക്കളും കരുവന്നൂർ ഇ ഡി അന്വേഷണത്തെ സ്വാഗതം ചെയ്യുമ്പോഴാണ് കേന്ദ്ര ഏജൻസികളെ തള്ളി കൊണ്ട് യുഡിഎഫിലെ പ്രധാന ഘടകകക്ഷി നേതാവായ കുഞ്ഞാലിക്കുട്ടി രംഗത്തെത്തിയത്. കണ്ണൂരില്‍ വച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് യുഡിഎഫിലെ സഹകാരികളുടെ യോഗം വിളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ച് നല്‍കുന്നതിനാവശ്യമായ നടപടി സര്‍ക്കാര്‍ എടുക്കുന്നില്ല. നിക്ഷേപകര്‍ കരഞ്ഞു നടക്കുകയാണ്. അഴിമതിയോട് സഹകരിക്കാനോ അതിനെ ന്യായീകരിക്കാനോ കഴിയില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സഹകരണ മേഖലക്ക് വരുന്ന പ്രയാസങ്ങള്‍ സംബന്ധിച്ച് ആലോചിക്കാനാണ് നാലാം തിയതി യുഡിഎഫ് യോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ വ്യാപകമായി ഇങ്ങനെ അന്വേഷണം നടത്തുമ്പോള്‍ അത് സഹകരണ മേഖലയെ തളര്‍ത്തുന്ന നടപടിയായി മാറുമെന്ന അഭിപ്രായമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.