ഓർത്തഡോക്‌സ്-യാക്കോബായ സഭാതർക്കത്തിൽ സർക്കാർ നിയമനിർമാണത്തെ എതിർത്ത് ഓർത്തഡോക്‌സ് സഭ - സുപ്രീം കോടതി
🎬 Watch Now: Feature Video
കോട്ടയം: ഓർത്തഡോക്‌സ്, യാക്കോബായ സഭകള്‍ തമ്മിലുള്ള തർക്കത്തിൽ സർക്കാരിന്‍റെ നിയമ നിർമാണത്തെ എതിർത്ത് ഓർത്തഡോക്‌സ് സഭ. ബിൽ നടപ്പിൽ വന്നാൽ ഇരു സഭകളും തമ്മിലുള്ള പ്രശ്‌നം കൂടുതൽ വഷളാകും എന്നും സുപ്രീം കോടതി വിധിയ്ക്കു മുകളിൽ സർക്കാർ ഇടപെടൽ അംഗീകരിക്കില്ല എന്നും ഓർത്തഡോക്‌സ് സഭ വ്യക്തമാക്കി.
അതേസമയം സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചും ഓർത്തഡോക്‌സ് സഭ രംഗത്ത് വന്നു. സർക്കാർ പ്രതിരോധത്തില്‍ ആയിരിക്കുന്ന സമയത്ത് സഭ വിഷയം ഉയർത്തി ശ്രദ്ധ തിരിക്കാൻ വേണ്ടിയാണ് സഭകള്‍ക്ക് ഇടയിലെ തർക്കം ഇപ്പോൾ കൊണ്ടുവന്നത് എന്ന് സംശയിച്ചാൽ തെറ്റില്ലെന്ന് ഓർത്തഡോക്‌സ് സഭ പ്രതിനിധികൾ പറഞ്ഞു. അതിനിടെ ചീഫ് സെക്രട്ടറി വി പി ജോയ് ഒരു പക്ഷത്തിന്‍റെ ആളാണെന്ന് ഓർത്തഡോക്‌സ് സഭ പ്രതിനിധികൾ ആരോപിക്കുകയുണ്ടായി.
ഞായറാഴ്‌ച പള്ളികളിൽ പ്രതിഷേധ ദിനമായി ആചരിക്കും എന്നും തിങ്കളാഴ്‌ച തിരുവനന്തപുരം പാളയത്ത് പ്രാർഥന യജ്ഞം നടത്തും എന്നും ഓർത്തഡോക്‌സ് സഭ അറിയിച്ചു. സഭകള്‍ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനായി നിയമ നിർമാണത്തിനുള്ള സർക്കാർ നീക്കം ചർച്ച ചെയ്യാൻ ഓർത്തഡോക്‌സ് സഭ സംയുക്ത സുന്നഹദോസ് ഇന്ന് രാവിലെയാണ് സഭ ആസ്ഥാനമായ കോട്ടയം ദേവലോകം അരമനയിൽ ചേർന്നത്. മാനേജിങ് കമ്മിറ്റി യോഗം ഇന്ന് രാവിലെ 11ന് കോട്ടയം ദേവലോകം അരമനയിൽ നടന്നു.
തുടര്‍ന്ന് ഓര്‍ത്തഡോക്‌സ് സഭ പ്രതിനിധികള്‍ വാര്‍ത്ത സമ്മേളനവും വിളിച്ച് ചേര്‍ത്തു. സഭ സെക്രട്ടറി ബിജു ഉമ്മന്‍, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സിനഡ് സെക്രട്ടറി റോണി വർഗീസ്, അൽമായ സെക്രട്ടറി ഫാ. ജോൺസ് ഏബ്രഹാം കോനാട്ട് എന്നിവരാണ് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തത്.