Oommen Chandy Mourning Journey | 'ഐ ലവ് യൂ ചാണ്ടി അപ്പച്ചാ, വിൽ മിസ് യൂ...' ; കണ്ണുനനയിച്ച് ബാലികയുടെ അന്ത്യോപചാരം
🎬 Watch Now: Feature Video
പത്തനംതിട്ട : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പത്തനംതിട്ട ജില്ലയിലേക്ക് കടന്നപ്പോൾ, പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലി അർപ്പിച്ച് സ്വന്തം കൈപ്പടയിൽ എഴുതിയ പോസ്റ്ററുമായി എം സി റോഡരികിൽ കാത്തുനിന്ന ബാലിക ഏവരുടെയും കണ്ണുനനയിച്ചു. അടൂർ ഏനാത്ത് പുതുശ്ശേരി ഭാഗം സെന്റ് ജോൺസ് മലങ്കര കത്തോലിക്ക പള്ളിക്ക് മുന്നിലാണ് സ്കൂൾ യുണിഫോമിലെത്തിയ പെണ്‍കുട്ടി ഉമ്മൻ ചാണ്ടി അപ്പച്ചനെ അവസാനമായി കാണാൻ കാത്തുനിന്നത്. 'ഐ ലവ് യൂ ചാണ്ടി അപ്പച്ചാ....വിൽ മിസ് യൂ' എന്ന് എഴുതിയ പേപ്പറുമായാണ് കുട്ടി റോഡരികില്‍ നിന്നിരുന്നത്. ഉമ്മന്‍ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പെണ്‍കുട്ടിയുടെ ആ പോസ്റ്റർ വിലാപ യാത്രയ്ക്കൊപ്പമുള്ള മകൻ ചാണ്ടി ഉമ്മൻ, പിതാവിന്റെ ഭൗതിക ശരീരമടങ്ങിയ പേടകത്തിന് മുകളിൽ പതിച്ചു. കോൺഗ്രസ് നേതാക്കൾ ഉൾപ്പടെ നിരവധി പേരാണ് ഒരു അച്ഛനോടെന്ന പോലെ, ഉമ്മൻ ചാണ്ടിക്ക് കുഞ്ഞുമകൾ നൽകിയ ആദരവിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നത്.
Also Read : oommen chandy | കണ്ണീരിലലിഞ്ഞ്, ജനനായകന് വിട ചൊല്ലാനൊരുങ്ങി കേരളം: കോട്ടയം ജില്ലയില്‍ സ്കൂളുകൾക്ക് അവധി