ഓണ്‍ലൈൻ ഗെയിം തട്ടിപ്പ്; വ്യവസായിക്ക് നഷ്‌ടമായത് 58 കോടി, പ്രതിയുടെ വീട്ടില്‍ നിന്നും 16 കോടി 59 ലക്ഷം പിടികൂടി - മലയാളം ഓണ്‍ലൈന്‍ ഗെയിം തട്ടിപ്പ്
🎬 Watch Now: Feature Video
നാഗ്‌പൂർ: മഹാരാഷ്‌ട്രയിൽ ഓണ്‍ലൈൻ ഗെയിമിന്‍റെ തട്ടിപ്പിൽ കുടുങ്ങിയ വ്യവസായിക്ക് നഷ്‌ടമായത് 58 കോടി രൂപ. നാഗ്‌പൂർ ജില്ലയിലെ വ്യവസായിയാണ് തട്ടിപ്പിന് ഇരയായത്. ഗോണ്ടിയയിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയായ ആനന്ദ് എന്ന സോന്തു ജെയിനിന്‍റെ വീട്ടിൽനിന്ന് 16 കോടി 59 ലക്ഷം രൂപയുടെ പണവും, 12 കിലോ സ്വർണ ബിസ്ക്കറ്റും, 294 കിലോ വെളളിയും പിടികൂടി.
പ്രതി സോന്തു ഇപ്പോൾ ഒളിവിലാണ്. പ്രതിയുടെ വീട്ടിലെ ലോക്കറിൽ നിന്ന് ആദ്യ ദിവസംതന്നെ നാല് കിലോ സ്വർണവും 10 കോടി രൂപയും പിടിച്ചെടുത്തിരുന്നു. ഇതുവരെ പിടിച്ചെടുത്ത വസ്‌തുക്കളുടെ മൂല്യം 31 കോടി രൂപയിലെത്തി. ഓണ്‍ലൈന്‍ ഗെയിമിലൂടെ എളുപ്പത്തിൽ പണം സമ്പാദിക്കാന്‍ കഴിയുമെന്ന് സോന്തു ജെയിന്‍ വ്യവസായിയെ ബോധ്യപ്പെടുത്തി. പിന്നീട് സോന്തുവിനെ വിശ്വസിച്ച വ്യവസായി 58 കോടി രൂപ നൽകുകയും തട്ടിപ്പിനിരയാക്കുകയുമായിരുന്നു.
ഗോണ്ടിയയിലെ നാല് ലോക്കറുകളിൽ നിന്ന് 4.54 കോടി രൂപയും സ്വർണം കലർന്ന നേന്ത്രപ്പഴവും പിടിച്ചെടുത്തു. പൊലീസ് അന്വേഷണമാരംഭിച്ചപ്പോൾ തന്നെ സോന്തു ദുബായിലേക്ക് രക്ഷപ്പെട്ടിട്ടുണ്ടെന്നും പ്രതിയിപ്പോൾ ദുബൈയിലാണെന്നും പൊലീസ് കമ്മിഷണർ അമിതേഷ് കുമാർ പറഞ്ഞു.