Onam Uthrada Pachil തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി നാടും നഗരവും; ഉത്രാടപ്പാച്ചിലില്‍ തലസ്ഥാനനഗരി - Chalai Market
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/28-08-2023/640-480-19376243-thumbnail-16x9-sdfghjkl.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Aug 28, 2023, 5:49 PM IST
തിരുവനന്തപുരം: തിരുവോണത്തെ വരവേൽക്കാനുള്ള (Thiruvonam Preparation) അവസാനവട്ട ഒരുക്കത്തിലാണ് നാടും നഗരവും. സദ്യവട്ടം ഒരുക്കാനും പുത്തൻ ഓണക്കോടികൾ (Onakkodi) വാങ്ങാനും പൂക്കൾ വാങ്ങാനുമുള്ള ഉത്രാടപ്പാച്ചിലിലാണ് (Uthrada Pachil) ജനം. ഇതോടെ നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളായ ചാല കമ്പോളവും (Chalai Market) കിഴക്കേകോട്ടയുമെല്ലാം (East Fort) ഉത്രാടത്തിരക്കിലമർന്നു. വ്യാപാര സ്ഥാപനങ്ങളിലെ കച്ചവടത്തിന് പുറമെ തെരുവോര കച്ചവടങ്ങളും നഗരത്തിൽ പൊടിപൊടിക്കുകയാണ്. കനത്ത ചൂടിലും തിരക്കിന് ഒട്ടും കുറവില്ല. സദ്യവട്ടങ്ങൾക്കുള്ള പച്ചക്കറികൾ വാങ്ങാനുള്ള തിരക്കാണ് വിപണിയിലേറെയും. സദ്യ വിളമ്പാനുള്ള തൂശനില മുതൽ പൂക്കളമൊരുക്കാനുള്ള ജമന്തിയും ബന്ദിപ്പൂ വരെ നിരത്തിൽ നിറഞ്ഞു കഴിഞ്ഞു. കഴിഞ്ഞ തവണത്തെക്കാൾ സജീവമാണ് ഇന്ന് ഓണം വിപണി. കഴിഞ്ഞ തവണ മഴ വില്ലനായെങ്കിൽ ഇന്ന് ആ മഴപ്പേടിയില്ല. പച്ചക്കറി വിപണിക്ക് പുറമെ വസ്ത്ര വിപണിയാണ് തിരക്കേറിയ മറ്റൊരിടം. ഓണക്കോടി വാങ്ങാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ആളുകൾ ഒഴുകിയെത്തുന്നതോടെ ഓണത്തിരക്ക് ഉച്ഛസ്ഥായിയിലെത്തും. നഗരത്തിലെ പ്രധാന വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലെല്ലാം വൻ തിരക്കാണ്. നഗരത്തിലെ ഫുട്‌പാത്തുകൾ വരെ കയ്യേറി പൊടിപൊടിക്കുകയാണ് ഓണം വിപണി. വാഴയിലയിൽ ഒരു സദ്യ, അതില്ലാതെ മലയാളികൾക്ക് എന്ത് ഓണം?. വാഴയില കച്ചവടവും നഗരത്തിൽ പൊടിപൊടിക്കുകയാണ്. അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് തൂശനിലയ്ക്ക് വില. ഇലയുടെ വലിപ്പം അനുസരിച്ചാണ് വില. മാത്രമല്ല ഒരു ദിവസം മാത്രം രണ്ടായിരത്തിലധികം വാഴയിലയാണ് വിറ്റുപോകുന്നത്. ഓണം വിപണിക്ക് പുറമെ നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന കലാ സാംസ്‌കാരിക പരിപാടികളും ഓണാഘോഷങ്ങൾക്ക് മാറ്റുകൂട്ടുന്നുണ്ട്.