Onam Celebration And TVM Zoo ഓണം കനിഞ്ഞില്ല, ഇനി പ്രതീക്ഷ ക്രിസ്‌മസ് പുതുവത്സര ദിനങ്ങളില്‍; ആരവമില്ലാതെ തിരുവനന്തപുരം മൃഗശാല - മ്യൂസിയം ആൻഡ് മൃഗശാല

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 1, 2023, 7:11 PM IST

തിരുവനന്തപുരം: തലസ്ഥാനത്തെ ഓണാഘോഷങ്ങളിൽ (Onam Celebration) ഒഴിച്ചുനിർത്താനാകാത്ത സ്ഥലമാണ് തിരുവനന്തപുരം മൃഗശാല (Thiruvananthapuram Zoo). സാധാരണ ഓണം (Onam) നാളുകളിൽ വൻ ജനത്തിരക്കും വരുമാന വർധനവുമാണ് മൃഗശാലയിലുണ്ടാവാറുള്ളത്. എന്നാൽ, ഇക്കഴിഞ്ഞ ഓണം നാളുകൾ മ്യൂസിയം ആൻഡ് മൃഗശാല വകുപ്പിനെ (Museum and Zoo Department) സംബന്ധിച്ച് ആഹ്ളാദമുളവാക്കുന്നതല്ല. കഴിഞ്ഞ ഓണം നാളുകളെ അപേക്ഷിച്ച് 2.75 ലക്ഷം രൂപയുടെ വരുമാന കുറവാണ് ഇത്തവണയുണ്ടായത്. ഇക്കഴിഞ്ഞ തിരുവോണം (സെപ്റ്റംബർ 29), മൂന്നാം ഓണം (സെപ്റ്റംബർ 30), നാലാം ഓണം (സെപ്റ്റംബർ 31) ദിവസങ്ങളിൽ 11.63 ലക്ഷം രൂപയാണ് മ്യൂസിയം ആൻഡ് മൃഗശാല വകുപ്പിലൂടെ സർക്കാർ ഖജനാവിലേക്കെത്തിയത് (Government Exchequer). കൃത്യമായി പറഞ്ഞാൽ തിരുവോണത്തിന് 2.98 ലക്ഷം രൂപയും മൂന്നാം ഓണത്തിന് 4.12 ലക്ഷം രൂപയും നാലാം ഓണത്തിന് 4.53 ലക്ഷം രൂപയുമാണ് ഓണം നാളുകളിലെ കലക്ഷൻ. സെപ്റ്റംബർ 29 മുതൽ 31 വരെ ശരാശരി 38,000 പേരാണ് മൃഗശാല സന്ദർശിച്ചത്. 29ന് ശരാശരി 10,000 പേരും 30ന് 13,000 പേരും 31ന് ശരാശരി 15,000 പേരുമാണ് മ്യൂസിയവും മൃഗശാലയും സന്ദർശിച്ചത്. എന്നാൽ, കഴിഞ്ഞ വർഷത്തെ ഓണം നാളുകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ 2.75 ലക്ഷം രൂപയുടെ കുറവാണ് വരുമാനത്തിലുണ്ടായത്. 2022 സെ‌പ്റ്റംബർ എട്ട് തിരുവോണം മുതൽ നാലാം ഓണമായ 10ാം തിയതി വരെയുള്ള കണക്കനുസരിച്ച് 14.38 ലക്ഷം രൂപയാണ് വരുമാനമായി ലഭിച്ചത്. കൃത്യമായി പറഞ്ഞാൽ 2022 സെപ്റ്റംബർ എട്ടിന് 3.20 ലക്ഷം രൂപയും ഒമ്പതിന് 5.59 ലക്ഷം രൂപയും 10ന് 5.59 ലക്ഷം രൂപയുമാണ് വരുമാനമായി ലഭിച്ചത്. ഇക്കാലയളവിൽ ശരാശരി 45,000ത്തോളം പേരാണ് മ്യൂസിയവും മൃഗശാലയും സന്ദർശിച്ചത്. അതേസമയം, ഓണം വാരാഘോഷങ്ങളുടെ ഭാഗമായി മ്യൂസിയത്തിൽ ടൂറിസം വകുപ്പ് നാടകം, കളരിപ്പയറ്റ് ഉൾപ്പെടെയുള്ള കലാസാംസ്‌കാരിക പരിപാടികളും സംഘടിപ്പിച്ചിരുന്നു. ഓണം നാളുകളിലെ വരുമാനക്കിതപ്പ് ക്രിസ്‌മസ് പുതുവത്സര ദിനങ്ങളിൽ തിരിച്ചുപിടിക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.