പരാതി പറയാൻ എത്തിയ വയോധികന് പഞ്ചായത്ത് സെക്രട്ടറിയുടെ മർദനം - Old Man Beaten
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/10-01-2024/640-480-20475991-thumbnail-16x9-panchayathsecratarybeatoldman.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 10, 2024, 6:03 PM IST
കാസർകോട് : പരാതി പറയാൻ എത്തിയ വയോധികനെ പഞ്ചായത്ത് സെക്രട്ടറി മർദിച്ചതായി പരാതി. കാസർകോട്
ബദിയടുക്ക പഞ്ചായത്ത് സെക്രട്ടറി രാജേന്ദ്രനെതിരെയാണ് പരാതി ലഭിച്ചത്. (Panchayath Secretary Attacked Oldman In Kasaragod Badiyadukka) സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നു. വ്യാപര സ്ഥാപനത്തിൽ പിഴ ഈടാക്കിയതുമായി ബന്ധപ്പെട്ട് അന്വേഷിക്കാൻ പഞ്ചായത്തിൽ എത്തിയതായിരുന്നു ബദിയടുക്ക നീർച്ചാൽ സ്വദേശി അബ്‌ദുൾ റഹ്‌മാൻ. ഇയാളുടെ കടയ്ക്ക് സമീപം പ്ലാസ്റ്റിക് ചാക്കുകൾ ഉണ്ടായിരുന്നു. ഇത് സാധാരണയായി ഹരിത കർമ്മ സേന വന്ന് ശേഖരിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ മൂന്നുമാസമായി ഹരിത കർമ്മ സേന പ്ലാസ്‌റ്റിക് എടുക്കാറില്ല. അങ്ങനെ മൂന്ന മാസങ്ങളിലെതായി കൂടികിടന്ന പ്ലാസ്‌റ്റിക് കവറുകൾ കണ്ടാണ് പഞ്ചായത്ത് രൂപ 10,000 പിഴ ഈടാക്കിയത്. ഇതിൽ വ്യക്തത വരുത്താനാനും കാര്യമെന്താണെന്ന് അന്വേഷിക്കാനുമാണ് അബ്‌ദുൾ റഹ്‌മാൻ പഞ്ചായത്തിൽ എത്തിയത്. സെക്രട്ടറിയുമായി കാര്യം സംസാരിക്കുന്നതിനിടയിൽ വാക്കേറ്റം ഉണ്ടായി. ഇതിനിടയിൽ സെക്രട്ടറി അബ്‌ദുൾ റഹ്‌മാനെ പിടിച്ചു തള്ളി. സെക്രട്ടറി അബ്‌ദുൾ റഹ്‌മാനെ പിടിച്ചു തള്ളുന്നത് ദൃശ്യത്തിൽ വ്യക്തമായി കാണാനാകും. സംഭവത്തിൽ ബദിയടുക്ക പൊലീസ് അന്വേഷണം ആരംഭിച്ചു.