video: നോയിഡ ഇരട്ട ടവര്‍ സ്ഫോടനം വിജയകരം; സമീപ കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചില്ല - twin tower Noida video
🎬 Watch Now: Feature Video

നോയിഡ: പൊടി പടലങ്ങൾ ശമിച്ചു. സമീപത്തെ ഫ്ലാറ്റുകളിലെ പൊടിപടലങ്ങൾ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. വ്യോമപാതയും എക്‌സ്‌പ്രസ് ഹൈവേയും തുറന്നു. നോയിഡയിലെ സൂപ്പര്‍ടെക്ക് ഇരട്ട ടവറുകള്‍ തകര്‍ത്തപ്പോള്‍ പരിസരപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ക്ക് യാതൊരു തകരാറുകളും സംഭവിച്ചിട്ടില്ലെന്നും നോയിഡ മുനിസിപ്പല്‍ അധികൃതരും എഡിഫിസ് എന്‍ജിനിയറിങ് അധികൃതരും വ്യക്തമാക്കി. പൊളിച്ച സൂപ്പര്‍ടക് ഇരട്ട ടവറിന്‍റെ പരിസരങ്ങളിലുള്ള കെട്ടിടങ്ങളുടെ ഘടനാപരമായ പരിശോധന വിദഗ്‌ധ സംഘം നടത്തി. സൂപ്പര്‍ടെക്കിന്‍റെ അടുത്തുള്ള ഫ്ലാറ്റ് സമുച്ചയങ്ങളായ എമറാള്‍ഡ് കോര്‍ട്ട്, എടിഎസ് വില്ലേജ് എന്നിവയിലെ താമസക്കാര്‍ക്ക് ഫ്ലാറ്റുകളിലേക്ക് തിരിച്ചുപോകാനുള്ള സുരക്ഷ അനുമതി ഇന്ന്(29.08.2022) ലഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്‌റ്റർ 93 എ-യില്‍ നോയിഡ-ഗ്രേറ്റർ നോയിഡ എക്‌സ്‌പ്രസ്‌വേക്ക് സമീപം സ്ഥിതി ചെയ്‌തിരുന്ന അപെക്‌സ്, സെയാന്‍ എന്നീ ഫ്ലാറ്റ് സമുച്ചയങ്ങളാണ് പൊളിച്ചു നീക്കിയത്. രാജ്യത്ത് പൊളിച്ച് നീക്കപ്പെട്ട ഏറ്റവും ഉയരം കൂടിയ കെട്ടിടമെന്ന ഖ്യാതി ഇനി ഈ ഇരട്ട ടവറിനാണ്.
Last Updated : Feb 3, 2023, 8:27 PM IST