പുതുവര്‍ഷത്തെ വരവേറ്റ് തലസ്ഥാനം; ആഘോഷത്തില്‍ കോവളം തീരം, കൗതുകമായി ഫ്രഞ്ച് അനൗണ്‍സ്‌മെന്‍റ് - കോവളം പുതുവര്‍ഷ ആഘോഷം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 1, 2024, 2:38 PM IST

തിരുവനന്തപുരം : പുതുവർഷ പുലരിയെ വരവേൽക്കാൻ കോവളം തീരത്ത് ഒത്തുകൂടിയത് ആയിരങ്ങൾ. രാത്രി 7 മണി മുതൽ ഒഴുകിയെത്തിയ സഞ്ചാരികൾ കോവളം തീരത്ത് ആഘോഷാരവമുയര്‍ത്തി. തദ്ദേശ സഞ്ചാരികളോടൊപ്പം നിരവധി വിദേശ സഞ്ചാരികളും കോവളത്തെത്തി (Kovalam New Year Celebrations). ഫ്രാൻ‌സിൽ നിന്നെത്തിയ സഞ്ചാരികൾക്ക് വേണ്ടി ഫ്രഞ്ച് ഭാഷയിലുള്ള പൊലീസിന്‍റെ സുരക്ഷ മുന്നറിയിപ്പും അനൗൺസ്മെന്‍റും മറ്റൊരു കൗതുകമായി. സ്വകാര്യ ഡിജെ പാർട്ടികളിലും വൻ തിരക്കാണ് അനുഭവപ്പെട്ടത്. കോവളത്തിന് പുറമെ തലസ്ഥാനത്തെ സഞ്ചാരികളുടെ പ്രിയപ്പെട്ട ശംഖുമുഖം, വർക്കല തീരങ്ങളിലേക്കും പുതുവർഷ രാവിൽ ജനം ഒഴുകിയെത്തി. നഗരത്തിൽ മാനവീയം വീഥി, കനകക്കുന്ന് എന്നിവിടങ്ങളിലും പുതുവർഷാഘോഷത്തിനായി ജനം ഒത്തുകൂടി. കനത്ത പൊലീസ് സുരക്ഷയിലാണ് സംസ്ഥാനത്ത് ഇത്തവണത്തെ പുതുവത്സരാഘോഷങ്ങള്‍ സംഘടിപ്പിച്ചത്. അതുകൊണ്ട് തന്നെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ അപകടങ്ങള്‍ കുറവാണ്. പൊതുയിടങ്ങളില്‍ സംഘടിപ്പിച്ച പരിപാടികള്‍ക്ക് പൊലീസ് സമയം അടക്കം നിശ്ചയിച്ച് നല്‍കിയിരുന്നു. എക്‌സൈസിന്‍റെ അനുമതിയോടെ മാത്രമാണ് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിച്ചത് (New Year Celebrations 2024). രാത്രി 12.30 ഓടെ പരിപാടികള്‍ അവസാനിപ്പിക്കണമെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ ജില്ലയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.