NDA Secretariat Strike: എന്‍ഡിഎ സെക്രട്ടേറിയറ്റ് വളയൽ സമരം, പ്രതിഷേധം കടുപ്പിക്കാന്‍ തീരുമാനം; ജെപി നദ്ദ രാവിലെ ഉദ്‌ഘാടനം ചെയ്യും - ബിജെപി സെക്രട്ടേറിയറ്റ് വളയല്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 30, 2023, 9:26 AM IST

തിരുവനന്തപുരം : അഴിമതിയും ജനവിരുദ്ധ നയങ്ങളും തുടരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട് എൻഡിഎ നടത്തുന്ന സെക്രട്ടേറിയറ്റ് വളയൽ തുടരുന്നു (NDA Secretariat Strike). ഇന്നലെ (ഒക്‌ടോബര്‍ 30) രാത്രി എട്ട് മണിയോടെയാണ് സെക്രട്ടേറിയറ്റ് വളയൽ ആരംഭിച്ചത്. ഇന്ന് കൂടുതൽ ഗേറ്റുകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് മുന്നണിയുടെ തീരുമാനം. സെക്രട്ടേറിയറ്റ് ഉപരോധം രാവിലെ 11 മണിക്ക് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ (JP Nadda) ഉദ്‌ഘാടനം ചെയ്യും. സെക്രട്ടേറിയറ്റിന്‍റെ മുഴുവൻ കവാടങ്ങളും പ്രവർത്തകർ ഉപരോധിക്കുമെന്നാണ് സൂചന. സംസ്ഥാന വ്യാപകമായി തുടരുന്ന സഹകരണബാങ്ക് കൊള്ളയിലും മുഖ്യമന്ത്രിയ്‌ക്കെതിരെ അഴിമതി ആരോപണങ്ങൾ ഉയർന്നിട്ടും പാർട്ടി ന്യായീകരണം തുടരുന്നതിലും പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. സെക്രട്ടേറിയേറ്റ് ഉപരോധത്തെ തുടർന്ന് നഗരത്തിൽ വൻ പൊലീസ് സന്നാഹത്തെയും വിന്യസിച്ചിട്ടുണ്ട്. ഒരു ലക്ഷത്തോളം പേർ ഉപരോധത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. അഴിമതി, സഹകരണക്കൊള്ള, വിലക്കയറ്റം, മാസപ്പടി തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിന്‍റെ അനാസ്ഥ ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടത്തുന്നത്. അതേസമയം സെക്രട്ടറിയേറ്റ് വളയൽ നടക്കുന്നതിനാൽ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. സമരത്തിനു ശേഷം നടക്കുന്ന എന്‍ഡിഎ, ബിജെപി നേതൃ യോഗങ്ങളിലും നദ്ദ പങ്കെടുക്കും. ലോക്‌സഭ തെരെഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ യോഗത്തിൽ ചര്‍ച്ച ചെയ്യും.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.