337 കിലോഗ്രാം ഹെറോയിനും 3.5 കിലോഗ്രാം ഹാഷിഷ് ഓയിലും ഉൾപ്പടെ 3,500 കോടിയുടെ ലഹരിമരുന്നുകൾ നശിപ്പിച്ചു - ഹാഷിഷ് ഓയിൽ
🎬 Watch Now: Feature Video
എറണാകുളം : 337 കിലോഗ്രാം ഹെറോയിനും 3.5 കിലോഗ്രാം ഹാഷിഷ് ഓയിലും ഉൾപ്പടെ 3,500 കോടി രൂപയോളം വിലവരുന്ന ലഹരിമരുന്നുകൾ നശിപ്പിച്ച് നാർക്കോട്ടിക്‌സ് കണ്‍ട്രോൾ ബ്യൂറോ. കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്‌ചർ ലിമിറ്റഡിലെ (KEIL) കോമൺ ബയോമെഡിക്കൽ വേസ്റ്റ് ട്രീറ്റ്‌മെന്‍റ് പ്ലാന്‍റിലാണ് ലഹരി വസ്‌തുക്കൾ നശിപ്പിച്ചത്.
2021 ഏപ്രിലിൽ കൊച്ചി തീരത്ത് നിന്ന് പിടികൂടിയ ലഹരിമരുന്നുകളാണ് ദേശീയ ലഹരി നർമാർജന ദിനത്തിന്‍റെ ഭാഗമായി കൂട്ടത്തോടെ നശിപ്പിച്ചത്. ശ്രീലങ്കൻ മത്സ്യബന്ധന ബോട്ടിൽ കടത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു 3,500 കോടിയോളം വിലവരുന്ന ലഹരി മരുന്ന് ശേഖരം പിടികൂടിയത്.
വലിയ അളവിലുള്ള ലഹരിമരുന്നായതിനാൽ തന്നെ നർക്കോട്ടിക് കൺട്രോൾ ബ്യൂറോയിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന ഹൈ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ മേല്‍ നോട്ടത്തിലായിരുന്നു നശീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇതിനായി കേന്ദ്ര സർക്കാരിന്‍റെ പ്രത്യേക അനുമതിയും ലഭ്യമാക്കിയിരുന്നു.
ശാസ്ത്രീയ മാര്‍ഗത്തിലൂടെ ഇത് ആദ്യമായാണ് ഇത്രയും അളവിലുള്ള ലഹരിമരുന്ന് നശിപ്പിക്കുന്നത്. അതേസമയം ദേശീയ ലഹരി നിർമാജന ദിനത്തിന്‍റെ ഭാഗമായി ചെന്നൈ, ബെംഗളൂരു യൂണിറ്റുകളിലും നാർക്കോട്ടിക്‌സ് കണ്‍ട്രോൾ ബ്യൂറോ കോടികൾ വിലവരുന്ന ലഹരിമരുന്ന് നശിപ്പിച്ചിരുന്നു.