Nagpur Planned Robbery മരണവീട്ടില്‍ മോഷണം നടത്തി യുവാക്കള്‍; സഹായിച്ചത് ആംബുലന്‍സ് ഡ്രൈവറായ പ്രതികളിലൊരാളുടെ പിതാവ്
🎬 Watch Now: Feature Video
Published : Sep 1, 2023, 10:12 PM IST
നാഗ്‌പൂര്‍: വിവാഹം നടക്കാനിരിക്കുന്ന വീടുകളില്‍ മോഷണം (Robbery) നടന്നതായുള്ള സംഭവങ്ങള്‍ ഒരുപാട് തവണ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. ഈ വീടുകളില്‍ പണവും ആഭരണങ്ങളുമായി (Money and Jewels) വിലപിടിപ്പുള്ള പലതുമുണ്ടെന്ന് മനസിലാക്കി മോഷ്‌ടാക്കള്‍ പദ്ധതിയിട്ട് കളവ് നടത്തിയ സംഭവങ്ങളും നിരവധിയുണ്ട്. എന്നാല്‍, ഇക്കഴിഞ്ഞ തിങ്കളാഴ്‌ച (28.09.2023) മഹാരാഷ്‌ട്രയിലെ നാഗ്‌പൂരില്‍ (Nagpur) അരങ്ങേറിയത് ആരെയും ഞെട്ടിക്കുന്ന മറ്റൊരു സംഭവമാണ്. പ്രദേശത്ത് ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന കല്‍പന ഘോഡെയുടെ ഭര്‍ത്താവ് അസുഖബാധിതനായി ചികിത്സയിലിരിക്കെ മരണപ്പെടുന്നു. മൃതദേഹം ഇദ്ദേഹത്തിന്‍റെ നാടായ മധ്യപ്രദേശിലെ ബൈത്തുല്‍ ഗ്രാമത്തിലേക്ക് കൊണ്ടുപോവാന്‍ ഇവര്‍ തീരുമാനിക്കുകയും ചെയ്‌തു. ഇതിന്‍റെ ഭാഗമായി മൃതദേഹം കൊണ്ടുപോവാന്‍ ആംബുലന്‍സിന്‍റെ (Ambulance) സഹായവും ഇവര്‍ തേടി. അങ്ങനെ മൃതശരീരം നാട്ടിലെത്തിച്ച് ആചാരപ്രകാരമുള്ള സംസ്‌കാര ചടങ്ങുകളെല്ലാം കഴിഞ്ഞ് കല്‍പന നാഗ്‌പൂരിലെ വീട്ടിലേക്ക് മടങ്ങിയപ്പോഴാണ്, ആഭരണങ്ങളും മൊബൈല്‍ഫോണുകളും ഉള്‍പ്പെടെ ഇവിടെ നിന്നും മോഷണം പേയ വിവരം അറിയുന്നത്. തുടര്‍ന്ന്, ഇവര്‍ ഉടന്‍ തന്നെ പൊലീസില്‍ പരാതിപ്പെടുകയും ചെയ്‌തു. പൊലീസ് സംഭവസ്ഥലത്തെത്തി സിസിടിവി പരിശോധന നടത്തിയതോടെ മോഷ്‌ടാക്കളെ തിരിച്ചറിയാനും വൈകാതെ തന്നെ ഇവരെ പിടികൂടാനും സാധിച്ചു. എന്നാല്‍, കഥയില്‍ പിന്നീടാണ് ട്വിസ്‌റ്റ് നടക്കുന്നത്. മോഷ്‌ടാവായ ചെറുപ്പക്കാരനെ ചോദ്യം ചെയ്‌തപ്പോഴാണ് തങ്ങള്‍ കല്‍പനയുടെ ഭര്‍ത്താവിന്‍റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടുപോയ ആംബുലന്‍സ് ഡ്രൈവറുടെ മകനും സുഹൃത്തുക്കളാണെന്നും മനസിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലില്‍ ആംബുലന്‍സ് ഡ്രൈവറായ പിതാവാണ് തനിക്ക് വീട്ടുകാര്‍ സ്ഥലത്തുണ്ടാവില്ലെന്നന്ന വിവരം കൈമാറുന്നതെന്നും, ഇതിന്‍റെ അടിസ്ഥാനത്തിലാണ് തങ്ങള്‍ മോഷണത്തിന് പദ്ധതിയിട്ടതെന്നും ഇവര്‍ തുറന്നുപറഞ്ഞു. ഇതോടെ സംഭവത്തില്‍ ആംബുലന്‍സ് ഡ്രൈവറായ അശ്വജിത് വാങ്കഡെയെയും മകന്‍ നിതേഷ് വാങ്കഡെയെയും ഉള്‍പ്പടെ നാല് പേരുടെ അറസ്‌റ്റ് സക്കർദാര പൊലീസ് (Sakkardara Police) രേഖപ്പെടുത്തുകയായിരുന്നു.