Munnar Gap Road Tourism പച്ചവിരിച്ച് തേയിലക്കുന്നുകൾ, കോടമഞ്ഞും ചാറ്റൽ മഴയും; സഞ്ചാരികളുടെ മനംകവർന്ന് മൂന്നാർ ഗ്യാപ് റോഡ് - പെരിയ കനാൽ വെള്ളച്ചാട്ടം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 19, 2023, 2:39 PM IST

ഇടുക്കി: മഞ്ഞും മഴയും ആസ്വദിക്കുവാൻ എത്തുന്നവരുടെ ഇഷ്‌ട കേന്ദ്രമായി ദേശീയപാതയുടെ ഭാഗമായ ഗ്യാപ് റോഡ് മുതൽ ആനയിറങ്കൽ വരെയുള്ള ഭാഗം (Munnar Gap Road Tourism Idukki). നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയ ദേശീയപാതയിൽ ഗ്യാപ് റോഡിലെ മഞ്ഞും പെരിയ കനാൽ വെള്ളച്ചാട്ടവും തേയില തോട്ടങ്ങളുടെ മനം മയക്കുന്ന കാഴ്‌ചകളും സഞ്ചാരികൾക്ക് പ്രിയപ്പെട്ടതായി മാറിയിരിക്കുകയാണ് (Munnar Gap Road to Anayirangal becomes favorite destination of tourists). തേയിലയുടെ പച്ചപ്പിൽ പുതച്ച് നിൽക്കുന്ന മൊട്ടക്കുന്നുകൾക്ക് നടുവിലൂടെ വീതിയേറിയ റോഡിലൂടെയുള്ള യാത്ര. മനം മയക്കുന്ന കാഴ്‌ചകൾക്ക് പുറമെ കോടമഞ്ഞിന്‍റെ തണുപ്പും ഇടയ്ക്കെത്തുന്ന ചാറ്റൽ മഴയും സഞ്ചാരികൾക്ക് വേറിട്ട അനുഭവം പകർന്ന് നൽകുന്നു. സഞ്ചാരികൾക്ക് ഏറ്റവും ഇഷ്‌ടപ്പെട്ട ഭാഗമാണ് ഗ്യാപ് റോഡും പെരിയ കനാൽ വെള്ളച്ചാട്ടവും ആനയിറങ്കൽ വ്യൂ പോയിന്‍റും. ഗ്യാപ് റോഡിലെ കോടമത്തിന്‍റെ കുളിര് ഒരു വേറിട്ട അനുഭവമാണ്. കോടമഞ്ഞിന്റെ തിരശീല അൽു നേരത്തേയ്ക്ക് മാറുമ്പോൾ ബൈസൺവാലിയിലെ മലനിരകളുടെയും മുടുകാട് പാടശേഖരത്തിന്റെയും വിദൂര ദൃശ്യം ആരെയും ആകർഷിക്കുന്നതാണ്. തട്ടുകളായി താഴേയ്ക്ക് പതിയ്ക്കുന്ന പെരിയ കനാൽ വെള്ളച്ചാട്ടം ചൂടൻ ചോളവും കടലയും കൊറിച്ചു കൊണ്ട് ആസ്വദിക്കാം. തേയില ചെരുവുകൾ താണ്ടി മലകയറി എത്തുമ്പോൾ തേയില മലകളിലിടയിൽ നിലനിറം പകർന്ന് ആനയിറങ്കൽ ജലാശയത്തിന്‍റെയും കുന്നുകളുടെയും വിദൂര ദൃശ്യം ആസ്വദിക്കാനാക്കുന്ന വ്യൂ പോയിന്‍റ് വേറിട്ട കാഴ്‌ചയാണ്. മൂന്നാർ സന്ദർശകരുടെ ഇഷ്‌ട കേന്ദ്രമായി കഴിഞ്ഞു ഈ പ്രദേശങ്ങൾ. മണിക്കൂറുകളോളം പ്രകൃതി ഭംഗി ആസ്വദിച്ച് മനസ് നിറഞ്ഞാണ് സഞ്ചാരികൾ ഇവിടെ നിന്ന് മടങ്ങുന്നത്. അതേസമയം ആനയിറങ്കലിലെ ബോട്ട് സവാരി നിർത്തിയ നടപടിയിൽ സഞ്ചാരികൾക്കും പ്രദേശവാസികൾക്കും അമർഷമുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.