'ചാൾസ് രാജകുമാരന് മുംബൈയിൽ നിന്ന് പുണേരി പഗാഡി'; ഡബ്ബാവാലകൾക്ക് കിരീടധാരണ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം - ചാൾസ് രാജകുമാരന് നൽകാൻ ഡബ്ബാവാലകൾ പുണേരി പഗാഡി

🎬 Watch Now: Feature Video

thumbnail

By

Published : May 4, 2023, 11:28 AM IST

മുംബൈ: ലോകപ്രശസ്‌തരാണ് മുംബൈയിലെ ഡബ്ബാവാലകൾ. ഇന്ത്യയുടെ സ്വന്തം ഡബ്ബാവാലകളുടെ മെട്രോപൊളിറ്റൻ നഗരത്തിലെ കിറുകൃത്യമായ ഭക്ഷണപൊതി വിതരണത്തെക്കുറിച്ച് അറിയാത്തവർ നന്നേ ചുരുക്കം. എന്നാൽ ഇവരുടെ പ്രശസ്‌തി ബക്കിംഗ്ഹാം കൊട്ടാരം വരെയുണ്ടെന്ന് പറഞ്ഞാലും അതിശയിക്കേണ്ട. സംഗതി സത്യമാണ്...

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ മെയ് 6 ന് നടക്കാനിരിക്കുകയാണ്. ലോകത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള പൗരപ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിലേക്ക് രണ്ട് ഡബ്ബാവാലകളെയാണ് കൊട്ടാരത്തിൽ നിന്ന് പങ്കെടുക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിരിക്കുന്നത്. ഇതോടെ 74 കാരനായ ചാൾസ് രാജകുമാരൻ രാജപദവിയിൽ കയറുന്നതിന്‍റെ ഒരുക്കങ്ങൾ മുംബൈയിലും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.  

ചാൾസ് രാജകുമാരന് നൽകാൻ ഡബ്ബാവാലകൾ പുണേരി പഗാഡിയും വാർക്കാരി സമുദായത്തിന്‍റെ ഒരു ഷാളും വാങ്ങി. പൂനെയിൽ അഭിമാനത്തിന്‍റെയും ബഹുമാനത്തിന്‍റെയും പ്രതീകമായി കണക്കാക്കപ്പെടുന്ന തനതായ തലപ്പാവാണ് പുണേരി പഗാഡി. 2009ൽ പുണേരി പഗാഡിക്ക് ഭൗമ സൂചിക പദവി ലഭിച്ചിരുന്നു.

'മുംബൈ ഡബ്ബാവാലകൾക്ക് ബ്രിട്ടീഷ് രാജകുടുംബവുമായി നല്ല ബന്ധമുണ്ട്. രണ്ട് ഡബ്ബാവാലകളെ അദ്ദേഹത്തിന്‍റെ പട്ടാഭിഷേക ചടങ്ങിന് ക്ഷണിച്ചു. ഇത് ഞങ്ങൾക്ക് ഒരു ബഹുമതിയാണ്. അദ്ദേഹം രാജാവാകാൻ പോകുന്നു. അതിനാൽ, ചാൾസ് രാജാവിന് പുണേരി പഗാഡിയും ഒരു ഷാളും സമ്മാനിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു,' മുംബൈ ഡബ്ബാവാല വക്താവ് വിഷ്‌ണു കൽഡോക്ക് പറഞ്ഞു.

മാതാവ് എലിസബത്ത് രാജ്ഞിയുടെ മരണശേഷം രാജപദവിയിലേക്ക് പ്രവേശിച്ച 74 കാരനായ രാജാവിന് കാന്‍റർബറി ആർച്ച് ബിഷപ്പ് നടത്തുന്ന കിരീടധാരണ ചടങ്ങിൽ ഔദ്യോഗികമായി രാജപദവി ലഭിക്കും. ലോകമെമ്പാടുമുള്ള തെരഞ്ഞെടുത്ത അതിഥികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഡബ്ബാവാലകൾക്കും ക്ഷണം ലഭിച്ചത് അഭിമാനകരമാണ്. ക്വീൻ എലിസബത്ത് മരിച്ച സമയത്ത് മുംബൈയിലെ ഡബ്ബാവാലകൾ പ്രാർത്ഥന ചടങ്ങ് നടത്തിയിരുന്നു. 2003ൽ ചാൾസ് രാജകുമാരന്‍റെ ഇന്ത്യ സന്ദർശന വേളയിൽ ഡബ്ബാവാലകൾ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.