Video | മോര്‍ബി ദുരന്തം: രണ്ടാം ദിനവും രക്ഷാപ്രവര്‍ത്തനം സജീവം, ഡ്രോണ്‍ പറത്തി സൈന്യം - മോര്‍ബി നദിയില്‍ രക്ഷാപ്രവര്‍ത്തനം സജീവം
🎬 Watch Now: Feature Video
ഗുജറാത്ത് മോർബിയിലെ തൂക്കുപാലം തകര്‍ന്നുണ്ടായ ദുരന്തത്തിൽ രണ്ടാം ദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്. ദുരന്ത നിവാരണ സേന, സൈന്യം എന്നിവയുടെ നേതൃത്വത്തിലാണ് സജീവമായി മച്ചു നദിയില്‍ തെരച്ചില്‍ നടക്കുന്നത്. ഡ്രോണ്‍ പറത്തിയും നിരവധി ചെറുബോട്ടുകള്‍ ഇറക്കിയുമാണ് രക്ഷാപ്രവര്‍ത്തനം. ഒക്‌ടോബര്‍ 30ന് രാത്രിയാണ് പാലം തകര്‍ന്ന് 142 പേരുടെ മരണത്തിനിടയാക്കിയ സംഭവം. പാലത്തിന്‍റെ അറ്റകുറ്റ പണികള്‍ നടത്തിയ ഒറേവ ഗ്രൂപ്പിനെതിരെ മനഃപൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരുടെ അടുത്ത ബന്ധുക്കൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50,000 രൂപയും നൽകുമെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ട്.
Last Updated : Feb 3, 2023, 8:30 PM IST