അരിക്കൊമ്പനെ പിടികൂടി തമിഴ്‌നാട് കുങ്കിയാന ആക്കട്ടെയെന്ന് എംഎം മണി - എംഎം മണി
🎬 Watch Now: Feature Video
ഇടുക്കി: അരിക്കൊമ്പനെ പിടികൂടി തമിഴ്‌നാട് കുങ്കിയാന ആക്കട്ടെയെന്ന് ഉടുമ്പൻചോല എംഎൽഎ എംഎം മണി. അരിക്കൊമ്പൻ ജനവസ മേഖലയിൽ എത്തിയ ഉടൻ ആനയെ പിടികൂടാൻ തമിഴ്‌നാട് ശ്രമം ആരംഭിച്ചത് കേരളത്തിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ കണ്ടു പഠിക്കണം. റേഡിയോ കോളർ പ്രവർത്തിക്കുന്നതാണോ എന്നത് ആർക്കേലും അറിയാമോ എന്നും പരിഹാസരൂപേണ എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു.
ഇടുക്കി ജില്ലയിലെ ചിന്നക്കനാൽ, 301 കോളനി അടക്കമുള്ള പ്രദേശങ്ങളിൽ നിരന്തരം ആക്രമണം നടത്തിയ അരിക്കൊമ്പനെ ഒരുപാട് നിയമ നടപടികൾക്ക് ശേഷമാണ് മയക്കുവെടി വച്ച് പിടികൂടിയത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ 28നാണ് സിമന്‍റ് പാലം ഭാഗത്ത് നിന്ന് ശ്രമകരമായ ദൗത്യത്തിന് ശേഷം മയക്കുവെടി വച്ച് പിടകൂടിയത്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പിടികൂടിയ അരിക്കൊമ്പനെ പെരിയാർ വന്യജീവി സങ്കേതത്തിലാണ് തുറന്നുവിട്ടിരുന്നത്.
ALSO READ : മിഷന്‍ അരിക്കൊമ്പൻ 2.0 : ദൗത്യത്തിൽ അനിശ്ചിതത്വം, കൊമ്പൻ കാട് കയറി
മയക്കം വിട്ടുണർന്ന് തമിഴ്‌നാട് വനമേഖലയിലേക്ക് കടക്കുകയും പിന്നാലെ ജനവാസ മേഖലയിലെത്തിയ കാട്ടാന അവിടെയുള്ള ജനങ്ങളെയും പരിഭ്രാന്തിയിലാക്കിയിരുന്നു. അതിനുശേഷം കഴിഞ്ഞ ദിവസമാണ് കമ്പം ജനവാസ മേഖലയിൽ ഭീതി പടർത്തിയത്. ഇതോടെയാണ് ജനവാസ മേഖലയിലിറങ്ങി പരിഭ്രാന്തി സൃഷ്‌ടിച്ച അരിക്കൊമ്പനെ മയക്കുവെടിവയ്ക്കാൻ തമിഴ്‌നാട് വനംവകുപ്പ് ദ്രുതഗതിയിൽ ഉത്തരവിറക്കിയത്.