MK Muneer Corrected Shashi Tharoor: ഹമാസ് പ്രസ്‌താവന : ശശി തരൂരിനെ തിരുത്തി എം കെ മുനീർ - മുസ്‌ലീം ലീഡ് റാലിയിൽ ശശി തരൂർ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 27, 2023, 10:54 AM IST

കോഴിക്കോട് : ഇസ്രയേലിൽ ഹമാസ് ഭീകരവാദികൾ നടത്തിയ ആക്രമണത്തിൽ ഇസ്രയേലിന്‍റെ പ്രതികാരം അതിരുകടന്നുവെന്ന് പറഞ്ഞ കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂരിനെ തിരുത്തി എം കെ മുനീർ (M K Muneer Corrected Shashi Tharoor). ഇന്ത്യൻ സ്വാതന്ത്യ സമരത്തിൻ്റെ ഭാഗമായി ഭഗത് സിങ്ങും സുഭാഷ് ചന്ദ്രബോസും നടത്തിയ പോരാട്ടങ്ങളെ ബ്രിട്ടീഷുകാർ തീവ്രവാദ പ്രവർത്തനവും ഭീകര പ്രവർത്തനവുമായാണ് ചിത്രീകരിച്ചത്. പലസ്‌തീനിലെ ഗാസയിൽ സ്വാതന്ത്യത്തിന് വേണ്ടി നടക്കുന്ന പോരാട്ടവും തീവ്രവാദ, ഭീകര പ്രവർത്തനമായാണ് ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ പലസ്‌തീന്‍റേത് സ്വാതന്ത്ര്യ സമരവും ഇസ്രയേലിൻ്റേത് വംശീയ ഉന്മൂലനവുമാണെന്ന് എം കെ മുനീർ പറഞ്ഞു. ശശി തരൂർ വേദിയിലിരിക്കെയാണ് മുനീറിൻ്റെ പ്രതികരണം. ഇരു ഭാഗത്ത് നിന്നും ഭീകരാക്രമണം ഉണ്ടായിട്ടുണ്ട് എന്നായിരുന്നു ലീഗ് സംഘടിപ്പിച്ച പലസ്‌തീൻ ഐക്യദാർഢ്യ റാലിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ശശി തരൂർ പറഞ്ഞത്. കഴിഞ്ഞ 15 വർഷം നടന്ന ഏറ്റുമുട്ടലിനേക്കാൾ വലിയ ആൾനാശമാണ് കഴിഞ്ഞ 19 ദിവസം കൊണ്ട് ഉണ്ടായത്. ഇസ്രയേലിൽ 1400 പേർ മരിച്ചപ്പോൾ പലസ്‌തീനിൽ അത് ആറായിരമായിരുന്നെന്നും തരൂർ പറഞ്ഞു. മതേതരത്വത്തിനും ജനാധിപത്യത്തിനും വേണ്ടി മുസ്‌ലിം ലീഗ് സംഘടിപ്പിച്ച ഈ റാലി മുസ്‌ലിം വിഷയമല്ല, ഇതൊരു മനുഷ്യത്വ വിഷയമാണ്. യുദ്ധത്തിന് മതമറിയില്ല. യുദ്ധത്തിൽ ക്രൈസ്‌തവരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിൽ ക്രൈസ്‌തവ പള്ളി ആക്രമിക്കപ്പെടില്ലെന്ന വിശ്വാസത്തിൽ അവിടെ നിരവധി പേർ അഭയാർഥികളായി. ആ പള്ളി തകർക്കില്ലെന്ന വിശ്വാസമുണ്ടായിരുന്നു. ആ പള്ളിയിലും ഇസ്രയേൽ ബോംബിട്ടു. നിരവധി പേർ അവിടെയും കൊല്ലപ്പെട്ടുവെന്നും തരൂർ ഓർമ്മിപ്പിച്ചിരുന്നു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.