ഗോവയിൽ പുതുവത്സര ആഘോഷത്തിനിടെ കാണാതായ വൈക്കം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി - vaikom native dead in goa
🎬 Watch Now: Feature Video


Published : Jan 4, 2024, 6:35 PM IST
കോട്ടയം: കൂട്ടുകാരുമൊത്ത് പുതുവത്സരം ആഘോഷിക്കാന്‍ ഗോവയിലേക്ക് പോയി കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി (Body of missing youth found in Goa). വൈക്കം മറവന്തുരുത്ത് സന്തോഷ് വിഹാറിൽ സഞ്ജയ് സന്തോഷിന്‍റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ഗോവയിലെ കടൽത്തീരത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. സഞ്ജയ്‌യുടെ അച്ഛൻ സന്തോഷ് ഗോവയില്‍ എത്തി മൃതദേഹം തിരിച്ചറിഞ്ഞു. അതേസമയം മരണം എങ്ങനെ സംഭവിച്ചു എന്നത് സംബന്ധിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ഡിസംബർ 29നാണ് സുഹൃത്തുക്കളും കുലശേഖരമംഗലം സ്വദേശികളുമായ കൃഷ്‌ണദേവ്, ജയകൃഷ്‌ണൻ എന്നിവരോടൊപ്പം സഞ്ജയ് ഗോവയിലേക്ക് തിരിച്ചത്. ഡിസംബർ 31-ാം തീയതി പുതുവത്സരാഘോഷം കഴിഞ്ഞ് സഞ്ജയിനെ കാണാതായി എന്നാണ് കൂട്ടുകാർ പറയുന്നത്. ഇവർ സഞ്ജയിനായി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നാലെ ഗോവ പൊലീസിൽ പരാതി നൽകുകയായിരുന്നു. യുവാവിനായുള്ള ഗോവ പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കവെയാണ് മൃതദേഹം കണ്ടെത്തിയത്. ബാംബോലിം മെഡിക്കൽ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്മോർട്ടം പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കും. ബിന്ദു ആണ് സഞ്ജയ്‌യുടെ അമ്മ. സഹോദരൻ - സച്ചിൻ.