Minister Veena George About Nipah: വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്‍റിബോഡി സാന്നിധ്യം; വിശദീകരണവുമായി ആരോഗ്യ മന്ത്രി - kerala news updates
🎬 Watch Now: Feature Video
Published : Oct 19, 2023, 3:43 PM IST
വയനാട് : വവ്വാലുകളുടെ സാമ്പിളുകളില്‍ നിപ ആന്‍റിബോഡിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് (Health Minister Veena George). ഐസിഎംആറില്‍ നിന്നും ഇത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വയനാട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി വീണ ജോര്‍ജ് (Nipah). മാരുതോംകരയിലെ സാമ്പിളുകളില്‍ നിന്നുള്ള വവ്വാലുകളിലാണ് ആന്‍റിബോഡി സാന്നിധ്യം കണ്ടെത്തിയത്. ഇ മെയില്‍ വഴിയാണ് ഐസിഎംആര്‍ ഇക്കാര്യം അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി (Minister Veena George About Nipah). മാനന്തവാടി മെഡിക്കല്‍ കോളജിലെ ചികിത്സ പിഴവിനെ കുറിച്ച് അന്വേഷിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. ഈ വിഷയത്തില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ ഡിഎച്ച്‌എസിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മാത്രമല്ല മന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തെ കുറിച്ചും പ്രതികരിച്ചു. ഇത്തരമൊരു അഴിമതിയില്‍ ഓഫിസിലുള്ളവര്‍ക്ക് യാതൊരുവിധ പങ്കുമില്ലെന്നും അങ്ങനെയൊരു കാര്യമേ ഇല്ലെന്നും മന്ത്രി പറഞ്ഞു. ഇത് തീര്‍ത്തും തെറ്റായ കാര്യമാണ്. വിഷയത്തില്‍ ആരോഗ്യ വകുപ്പിന്‍റെയും സര്‍ക്കാറിന്‍റെയും നിലപാട് വളരെ വ്യക്തമാണ്. അങ്ങനെയൊരു അഴിമതിയുണ്ടായിട്ടില്ല. മന്ത്രിതലത്തില്‍ അത്തരമൊരു സമീപനവുമായി ആരും വന്നിട്ടില്ലെന്നും വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തും. ആരോഗ്യ വകുപ്പ് തന്നെ ആവശ്യപ്പെട്ടതാണ് ഇക്കാര്യത്തില്‍ അന്വേഷണം വേണം എന്നുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.