'ഇ പോസ് മെഷീനില്‍ സാങ്കേതിക തകരാർ, ഭക്ഷ്യ ധാന്യ വിതരണം നിഷേധിച്ചിട്ടില്ല': മന്ത്രി ജി ആർ അനിൽ - മന്ത്രി ജി ആർ അനിൽ

🎬 Watch Now: Feature Video

thumbnail

By

Published : May 19, 2023, 3:28 PM IST

തിരുവനന്തപുരം: ഇ പോസ് മെഷീനിൽ പെട്ടെന്നുണ്ടായ തകരാറാണ് റേഷൻ വിതരണത്തിൽ ചെറിയൊരു തടസ്സമുണ്ടാകാൻ കാരണമെന്ന് ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിൽ. സാങ്കേതിക തകരാർ എപ്പോൾ വേണമെങ്കിലും സംഭവിക്കാം. കേരളത്തിലെ ഒരാൾക്ക് പോലും ഭക്ഷ്യ ധാന്യ വിതരണം നിഷേധിക്കുന്ന സാഹചര്യം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. 

'പല സ്ഥാപനങ്ങളുമായി ബന്ധപെട്ടുള്ള നിയന്ത്രണങ്ങളാണ് ഉള്ളത്. നമ്മുടെ സംസ്ഥാനത്ത് മാത്രമല്ല രാജ്യം മുഴുവൻ ഇതുണ്ട്. ഇ പോസ് മെഷിനിന്‍റെ നിയന്ത്രണം മിഷൻ ടെക് എന്ന കമ്പനിക്കാണ്. കേരളത്തിൽ മാത്രമല്ല രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ ഈ കമ്പനിയുടെ സേവനമാണ് ഉപയോഗിക്കുന്നത്. 

രാവിലെ മുക്കാൽ മണിക്കൂർ നേരമാണ് അരി വിതരണം തടസപ്പെട്ടത്. ഇതു മിഷൻ ടെക്കിന്‍റെ ഒരു സാങ്കേതിക തകരാർ കാരണമാണ് ഉണ്ടായിട്ടുള്ളത്. രാജ്യത്ത് പല സ്ഥലങ്ങളിലും ഇതു കാരണം അരി വിതരണം തടസപ്പെട്ടിട്ടുണ്ട്. നിലവിൽ 9012 റേഷൻ കടകളിൽ അരി വിതരണം പുനരാരംഭിച്ചിട്ടുണ്ട്. 

കഴിഞ്ഞ മാസം സമ്മാനമായി ഇ പോസ് സംവിധാനം 7 ജില്ലകളിൽ നിലച്ചതും ഇപ്പോഴത്തെ പ്രശ്‌നവുമായി യാതൊരു ബന്ധവുമില്ല. അന്ന് വൈദ്യുതി തകരാരും ആധാർ ഓഫീസിലെ തകരാർ എല്ലാം ഇതിനെ ബാധിക്കുമായിരുന്നു. അന്ന് തന്നെ ഈ തകരാർ എൻഐസിയുമായി ബന്ധപ്പെട്ട് പരിഹരിച്ചതാണ്. ആവശ്യമായ മാറ്റങ്ങളും ഇപ്പോൾ കൊണ്ടു വന്നിട്ടുണ്ട്,' മന്ത്രി ജി ആർ അനിൽ പറഞ്ഞു. 

ഇ പോസ് സംവിധാനം തകരാറിലായതോടെ ഇന്ന് രാവിലെ മുതൽ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ റേഷൻ വിതരണ സംവിധാനം തടസപ്പെട്ടിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിലടക്കം ജനങ്ങൾ വലിയ രീതിയിലുള്ള വിമർശനമാണ് ഉയർത്തിയത്. ഏകദേശം ഒരു മണിക്കൂർ നേരത്തോളമാണ് സാങ്കേതിക തകരാർ കാരണം റേഷൻ വിതരണം മുടങ്ങിയത്. സംഭവത്തിൽ മന്ത്രി രാവിലെ തന്നെ ഇടപെടൽ നടത്തുകയായിരുന്നു. നിലവിൽ സാങ്കേതിക തകരാർ പരിഹരിച്ച് റേഷൻ വിതരണം സംസ്ഥാനത്ത് പുനരാരംഭിച്ചിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.