പറഞ്ഞ് പറ്റിച്ചു, ആനുകൂല്യങ്ങള്‍ ഇല്ല; വിഴിഞ്ഞത്ത് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് തൊഴിലാളികള്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 15, 2023, 1:24 PM IST

തിരുവനന്തപുരം : വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ തടഞ്ഞ് മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി തൊഴിലും ജീവനോപാധികളും നഷ്‌ടമായ തൊഴിലാളികളാണ് മന്ത്രിയെ തടഞ്ഞത് (Minister Ahmed Dewar blocked by workers at Vizhinjam). തങ്ങള്‍ക്ക് വാഗ്‌ദാനം ചെയ്‌ത ആനുകൂല്യങ്ങള്‍ നല്‍കാതെ പറഞ്ഞു പറ്റിച്ചെന്നായിരുന്നു തൊഴിലാളികളുടെ ആക്ഷേപം. തുറമുഖ പദ്ധതി വന്നതോടെ തൊഴില്‍ നഷ്‌ടമായ മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്‌ട പരിഹാരത്തുക വിതരണം ചെയ്യുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മന്ത്രി. ഒരു വിഭാഗം തൊഴിലാളികളെ നഷ്‌ട പരിഹാരത്തിന് പരിഗണിക്കാതെ തഴഞ്ഞെന്നാരോപിച്ചാണ് പ്രതിഷേധം അരങ്ങേറിയത്. ചടങ്ങ് നടന്ന വേദിക്ക് പുറത്ത് പ്രതിഷേധിച്ച തൊഴിലാളികള്‍ കോവളത്ത് റോഡും ഉപരോധിച്ചു. വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇടപെട്ട് കട്ടമര തൊഴിലാളികളെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു. റോഡ് ഉപരോധിച്ച തൊഴിലാളികളെ പൊലീസ് ബലം പ്രയോഗിച്ച് നീക്കി. അതേസമയം കോവളത്ത് ബൈപാസ് വഴിയുള്ള ഗതാഗതം മത്സ്യത്തൊഴിലാളികൾ തടഞ്ഞതോടെ ഏറെ നേരം നഗരം ഗതാഗതക്കുരുക്കില്‍ വലഞ്ഞു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.