പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരിൽ ; ആദരവര്‍പ്പിച്ച് മെഗാ തിരുവാതിര - PM Narendra Modi Thrissur
🎬 Watch Now: Feature Video
Published : Jan 2, 2024, 4:53 PM IST
തൃശൂർ: ജില്ലയിലേക്കെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് (Prime Minister Narendra Modi) ആദരവുമായി മഹിള മോര്‍ച്ചയുടെ മെഗാ തിരുവാതിര. വടക്കുംനാഥ ക്ഷേത്രത്തിന്‍റെ തെക്കേ ഗോപുരനടയിൽ കഴിഞ്ഞ ദിവസം നടന്ന തിരുവാതിര ശ്രദ്ധയാകര്‍ഷിച്ചു (Mega Thiruvathira in honor of pm Narendra Modi). രണ്ടായിരം മങ്കമാരാണ് കെെ മെയ് മറന്ന്, ഒരേ താളത്തിൽ ചുവടുകൾവച്ചത്. വൈകിട്ട് അഞ്ച് മണിയോടെ ഗോകുലം ഗോപാലനാണ് മെഗാ തിരുവാതിര ഉദ്ഘാടനം ചെയ്‌തത്. മഹിള മോര്‍ച്ചയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനാണ് പ്രധാനമന്ത്രി തൃശൂരിലെത്തുന്നത്. നാളെ ഉച്ചയോടെയാണ് പ്രധാന മന്ത്രി തൃശൂരിൽ എത്തുക. അതേസമയം രണ്ടായിരത്തോളം വനിതകൾ തിരുവാതിര കളിയുടെ ചുവടുകള്‍ തീര്‍ത്തപ്പോള്‍ വടക്കുംനാഥ ക്ഷേത്ര മെെതാനി അക്ഷരാര്‍ഥത്തില്‍ ഉത്സവ നഗരിയായി. 'കൊമ്പും കുടവര്‍' എന്നു തുടങ്ങുന്ന ഗണപതി സ്‌തുതിയോടെയാണ് തിരുവാതിര ആരംഭിച്ചത്. രാമായണം സുപ്രസിദ്ധം എന്ന തിരുവാരപ്പാട്ടോടെ നൃത്തം അവസാനിച്ചു. 10 മിനിട്ടോളമാണ് മെഗാ തിരുവാതിര അരങ്ങേറിയത്. ഇന്ന് വൈകിട്ട് 101 കലാകാരൻന്മാരുടെ മേളവിരുന്ന് ഉണ്ടാകും. കിഴക്കൂട്ട് അനിയന്‍ മാരാരുടെ നേതൃത്വത്തിലാണ് മേളവിരുന്ന്.