ഇത് ഇടുക്കിയിലെ ഔഷധ ലോകം ; കാഞ്ചിയാറില്‍ ആയുർവേദ മരുന്നുകളുടെ കലവറ - ഔഷധ ചെടി കൃഷി
🎬 Watch Now: Feature Video
Published : Jan 14, 2024, 8:41 PM IST
ഇടുക്കി : അപൂർവ്വങ്ങളായ ഔഷധ ചെടികളാൽ സമ്പന്നമായ ഒരു കൃഷിയിടമുണ്ട് ഇടുക്കിയിലെ കാഞ്ചിയാറിൽ ( Medicinal Plant in Idukki ) . വൈദ്യൻമാരായ സേവ്യറും തുളസിയുമാണ് ഇവിടെ വിവിധ ഇനം ഔഷധ സസ്യങ്ങളെ പരിപാലിക്കുന്നത്. അപൂർവ്വങ്ങളിൽ അപൂർവ്വങ്ങളായ 200 ഇൽ പരം ഔഷധ ചെടികൾ ഇവരുടെ കൃഷിയിടത്തിലുണ്ട്. ആയുർവേദ മരുന്നുകളുടെ ഉത്പാദനത്തിൽ ഒഴിച്ചു കൂടാനാവാത്ത ചെടികളുടെ കലവറയാണ് കാഞ്ചിയാറിലെ വൈദ്യൻമാരായ സേവ്യറിന്‍റെയും തുളസിയുടെയും കൃഷിയിടം. വിവിധ രോഗങ്ങൾക് മരുന്ന് കൂട്ടുകൾ നിർമ്മിയ്ക്കാൻ ഉപയോഗിക്കുന്ന അയ്യപ്പന, ധന്തപാലാ, ചതുർമുല്ല, മുക്കുറ്റി, നിലംപരണ്ട, ഓരില, കിഴകനെല്ലി, സീതാർമുടി, പൂവാകുറുന്നൽ എന്നിങ്ങനെ നീളുന്നു ഇവിടുത്തെ വ്യത്യസ്‌തമായ ചെടികളുടെ പട്ടിക. വെറും 30 സെന്‍റ് ഭൂമിയിലാണ് ഇവരുടെ ഔഷധ സസ്യ ശേഖരം. വിഷ ചികിത്സയ്‌ക്കാവശ്യമായ (Poison Treatment ) മരുന്നുകളും ഊദ്, വെള്ളകൊടുവേലി, തുടങ്ങി അപൂർവ്വ വൃക്ഷങ്ങളും ഇവിടെ ഉണ്ട്. അപൂർവ്വ സസ്യങ്ങൾ അന്വേഷിച്ച് പല വിദേശ രാജ്യങ്ങളിൽ നിന്ന് പോലും ആളുകൾ ഇവരെ തേടി ഇവിടെ എത്താറുണ്ട്.