പാഴ്‌സൽ സർവീസിന്‍റെ മറവിൽ എംഡിഎംഎ കടത്ത്; രണ്ടുപേർ പിടിയിൽ - Kerala Drug Case

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 3, 2024, 9:11 PM IST

കാസർകോട്: പാഴ്‌സൽ സർവീസിന്‍റെ മറവിൽ ലഹരി മരുന്ന് കടത്തിയ രണ്ട് യുവാക്കൾ പിടിയിൽ. (MDMA Smuggling Under the Guise of Parcel Service at Kasaragod) ഇവരിൽ നിന്ന് 12.5 ഗ്രാം എംഡിഎംഎ പിടികൂടി. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് നീർച്ചാൽ സ്വദേശി അമാൻ സജാദ്, അടുക്കത്തബയൽ സ്വദേശി അമീർ എന്നിവർ പിടിയിലായത്. ബെംഗളൂരുവിൽ നിന്നുള്ള ബസിൽ പാഴ്‌സൽ സാധനങ്ങൾക്കൊപ്പം ലഹരി മരുന്ന് കാസർകോട് എത്തിച്ചശേഷം ഇത് ബൈക്കിൽ കടത്താനായിരുന്നു ശ്രമം. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും എക്സൈസ് കസ്‌റ്റഡിയിലെടുത്തു. പാഴ്‌സൽ സർവീസിന്‍റെ മറവിൽ ലഹരി മരുന്ന് എത്തിച്ച് വിൽപ്പന നടത്തുന്നതാണ് ഇവരുടെ രീതി. ഇത്തരം സംഘങ്ങളെ കണ്ടെത്താൻ പാഴ്‌സൽ സർവീസുകളിൽ എക്സൈസ് നേരത്തെ തന്നെ നിരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്‌തതിലൂടെ ഇതേ രീതിയിൽ ലഹരി മരുന്ന് കടത്തുന്ന സംഘങ്ങളെ കുറിച്ച് എക്സൈസിന് വിവരം ലഭിച്ചതായാണ് സൂചന. കഴിഞ്ഞ രണ്ടാഴ്‌ചയ്‌ക്കിടെ ആറ് തവണ ഇവർ പാർസൽ കൈപ്പറ്റിയതായി എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്‌തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.