'മുടക്കോഴിമല തുരന്നെടുക്കുന്നു' : സമരം ശക്തമാക്കി സംരക്ഷണ സമിതി - Mudakkozhimala brick mining

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 5, 2023, 1:07 PM IST

കോഴിക്കോട്‌ : മലപ്പുറം ജില്ലയിലെ വാഴക്കാട്, ചീക്കോട് പുളിക്കൽ, തുടങ്ങിയ പഞ്ചായത്തുകളിൽ ഉൾപ്പെട്ട മുടക്കോഴി മലയിലെ ചെങ്കൽ ഖനനത്തിനെതിരെ സമരം ശക്തം. കഴിഞ്ഞ രണ്ടുമാസത്തോളമായി തുടർന്നുവരുന്ന സമരം കൂടുതൽ ശക്തിപ്പെടുത്തിക്കൊണ്ട് മുടക്കോഴിമല സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാഴക്കാട് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തി. പരിസ്ഥിതിക്ക് ഏറെ ദോഷം തട്ടുന്ന രീതിയിലാണ് മുടക്കോഴി മലയിൽ ചെങ്കൽ ഖനനം നടക്കുന്നത്. നിരവധി ജലസ്രോതസ്സുകൾ ഉള്ള മുടക്കോഴി മലയിൽ ഏക്കർ കണക്കിന് ഭൂമിയിലാണ് ഇപ്പോൾ ചെങ്കൽ ഖനനം. ദിവസേന നിരവധി ലോഡ് ചെങ്കല്ലാണ് ഇവിടെ നിന്ന് വെട്ടിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നത്. ഉരുൾപൊട്ടൽ ഭീഷണിക്ക് പോലും സാധ്യത കണക്കാക്കുന്ന ഇടമാണ് മുടക്കോഴി മല. പരിസ്ഥിതി പഠനം പോലും നടത്താതെ ഇവിടെ നിന്നും ചെങ്കൽ ഖനനം നടത്താൻ അനുമതി നൽകിയതിനെതിരെ നിരവധി തവണ പ്രദേശവാസികൾ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഇല്ലാത്തതാണ് ഇപ്പോൾ സമരത്തിന് പുതിയ മുഖം തുറന്നത്. വാഴക്കാട് അങ്ങാടിയിൽ വില്ലേജ് ഓഫിസിലേക്ക് കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ അണിനിരന്നാണ് പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് പണിക്കര പുറായിലെ വാഴക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ഉപരോധ സമരം ടിവി ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്‌തു. പരിസ്ഥിതിക്ക്‌ ദോഷകരമായ ചെങ്കല്‍ ഖനനം നിര്‍ത്തലാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്‌  അദ്ദേഹം ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.