ഭക്തിസാന്ദ്രം ശബരിമല ; അയ്യന് തങ്ക അങ്കി ചാര്‍ത്തി മണ്ഡലപൂജ
🎬 Watch Now: Feature Video
പത്തനംതിട്ട : ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ശബരിമലയില്‍, അയ്യപ്പവിഗ്രഹത്തില്‍ തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡലപൂജ നടന്നു (Mandala Pooja with thanka anki in sabarimala). ഇന്ന് രാവിലെ 10.30നും 11.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് മണ്ഡലപൂജ നടന്നത് (Mandala Pooja in sabarimala). മണ്ഡല പൂജയ്ക്ക് മുന്നോടിയായി കലശാഭിഷേകവും തുടര്‍ന്ന് കളഭാഭിഷേകവും ഉണ്ടായിരുന്നു. നാഗാലാന്‍ഡ് ഗവര്‍ണര്‍ എൽ ഗണേശ്, ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍ (Minister K Radhakrishan in Sabarimala Mandala Pooja), അഡ്വ. കെ യു ജനീഷ് കുമാര്‍ എംഎല്‍എ, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത്, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അഡ്വ. എ അജികുമാര്‍, ജി സുന്ദരേശന്‍, എഡിജിപി എം ആര്‍ അജിത് കുമാര്‍, ദേവസ്വം സ്‌പെഷ്യല്‍ സെക്രട്ടറി എം ജി രാജമാണിക്യം, എഡിഎം സൂരജ് ഷാജി, ദേവസ്വം കമ്മിഷണര്‍ സി എന്‍ രാമന്‍, സന്നിധാനം സ്പെഷ്യല്‍ ഓഫിസർ കെ എസ് സുദർശൻ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്ക് ചാർത്തുവാനുള്ള തങ്ക അങ്കിയും വഹിച്ചുകൊണ്ടുള്ള രഥ ഘോഷയാത്ര ഡിസംബര്‍ 25ന് രാവിലെയാണ് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്.