Kedarnath Helipad| പറന്നിറങ്ങുന്ന ഹെലികോപ്‌റ്ററിന് അരികിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമം; യുവാവിനെ മര്‍ദിച്ച് സുരക്ഷ ഉദ്യോഗസ്ഥർ - selfie with helicopter security guard attacked
🎬 Watch Now: Feature Video
രുദ്രപ്രയാഗ് (ഉത്തരാഖണ്ഡ്) : മുന്നറിയിപ്പ് അവഗണിച്ച് പറന്നിറങ്ങുന്ന ഹെലികോപ്‌റ്ററിന് സൈഡിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാവിനെ മർദിച്ച് സുരക്ഷ ഉദ്യോഗസ്ഥർ. ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ കേദാർനാഥിലെ ഥാം ഹെലിപാഡിലാണ് സംഭവം. ഹെലികോപ്‌റ്റർ പറന്നിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട യുവാവ് ഹെലികോപ്‌റ്ററിനടുത്തേക്ക് ഓടിയെത്തുകയും ഹെലിപാഡിന്‍റെ ഒരു വശത്ത് നിന്ന് സെൽഫി എടുക്കാനും ശ്രമിച്ചു.
ഇത് കണ്ട് സുരക്ഷ ഉദ്യോഗസ്ഥൻ യുവാവിന്‍റെ അടുത്തേക്ക് ഓടിയെത്തുന്നതും അടിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. തുടർന്ന് യുവാവ് ഹെലിപാഡിൽ നിന്ന് ഓടിപ്പോകുന്നതും സുരക്ഷ ഉദ്യോഗസ്ഥൻ അവനെ തുടർച്ചയായി ചവിട്ടുന്നതും കാണാം. ഉത്തരാഖണ്ഡ് സിവിൽ ഏവിയേഷൻ ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ (യുസിഎഡിഎ) ഫിനാൻഷ്യൽ കൺട്രോളറായ അമിത് സൈനി ചാർ ധാം യാത്ര ആരംഭിക്കുന്നതിന് മുമ്പ് കേദാർനാഥ് ധാം സന്ദർശിച്ചിരുന്നു.
പരിശോധനക്കിടെ ഹെലികോപ്റ്ററിന്‍റെ പിൻഭാഗത്തെ ബ്ലേഡിൽ തട്ടി സൈനി മരിച്ചു. ദാരുണമായ ഈ സംഭവത്തിന് ശേഷം, കേദാർനാഥ് ധാം ഹെലിപാഡിലെ സുരക്ഷ ക്രമീകരണങ്ങൾ വർധിപ്പിച്ചിരുന്നു. വൈറലായ വീഡിയോ ഏതാനും ദിവസങ്ങൾക്ക് മുൻപുള്ളതാണെന്നാണ് റിപ്പോർട്ട്. വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. സുരക്ഷ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിൽ വലിയൊരു അപകടം ഒഴിവായെന്നാണ് വീഡിയോ കണ്ട ശേഷം ആളുകളുടെ പ്രതികരണം.