ഡൽഹിയിൽ മിനിബസ് ഡ്രൈവറുടെ അതിക്രമം; ആളെ ബോണറ്റിൽ നിർത്തി ഒരുകിലോമീറ്ററോളം വണ്ടിയോടിച്ചു - MAN BEING DRAGGED ON BONNET
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/18-12-2023/640-480-20296434-thumbnail-16x9-man-hit-by-minibus-dragged-on-bonnet-in-delhi.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Dec 18, 2023, 4:14 PM IST
ന്യൂഡൽഹി: കാറിൽ വാഹനമിടിച്ചത് ചോദ്യം ചെയ്‌തയാളെ ബോണറ്റിൽ നിർത്തി വണ്ടിയോടിച്ച് മിനിബസ് ഡ്രൈവർ. തെക്കൻ ഡൽഹിയിൽ നോയിഡയിലേക്കുള്ള ഡിഎൻഡി മേൽപ്പാലത്തിലാണ് ഞെട്ടിക്കുന്ന സംഭവം. മിനിബസ് തൻ്റെ കാറിൽ ഇടിച്ചത് ചോദ്യം ചെയ്‌തയാളെ ബസ് ഡ്രൈവർ ഇടിച്ചിടാൻ ശ്രമിക്കുകയായിരുന്നു. കാറിൽ ഇടിച്ചശേഷം നിർത്താതെ പോയതോടെ കാർ ഡ്രൈവർ തൊട്ടടുത്ത ട്രാഫിക് ലൈറ്റിന് സമീപം മിനിബസ് തടഞ്ഞു. എന്നാൽ ബസ് ഡ്രൈവർ പുറത്തിറങ്ങി സംസാരിക്കാൻ വിസമ്മതിച്ചു. ഇതോടെ കാർ ഡ്രൈവർ ബസിന്‍റെ ബോണറ്റിൽ കയറി. ഇതോടെ പ്രകോപിതനായ ബസ് ഡ്രൈവർ ആൾ ബോണറ്റിൽ നിൽക്കെ തന്നെ വാഹനം മുന്നോട്ടെടുത്തു. ഒരു കിലോമീറ്ററിലധികം ദൂരം ഇയാളെ മുന്നിൽ നിർത്തി മിനിബസ് റോഡിലൂടെ ഓടി. തുടർന്ന് മിനിബസ് വീണ്ടും നിർത്തിയപ്പോളാണ് കാർ ഡ്രൈവർക്ക് ഇറങ്ങാൻ കഴിഞ്ഞത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ബസ് ഡ്രൈവർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. ഞായർ രാത്രി നടന്ന സംഭവത്തിന്‍റെ വീഡിയോ ഞൊടിയിടയിൽ വൈറലായിരുന്നു. വിഡിയോയിൽ ഓടുന്ന മിനിബസിന്‍റെ ബോണറ്റിൽ നിന്ന് യാത്ര ചെയ്യുന്ന ഒരു പുരുഷന്‍റെ ദൃശ്യങ്ങളാണുള്ളത്. മിനിബസ് നിർത്തുമ്പോൾ മുന്നിൽ നിന്നായാൾ ചാടിയിറങ്ങുന്നതും വീഡിയോയിലുണ്ട്.