'അയ്യനെ കാണാനെത്തിയ ഭക്തരെ കാക്കണേ...'; തീർഥാടകർ സുരക്ഷിതരായി മടങ്ങാന്‍ 300 അടി താഴ്‌ചയുള്ള കിണറ്റിൽ ധ്യാനം - ആത്മീയവാദി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Dec 13, 2023, 7:35 PM IST

തേനി (തമിഴ്‌നാട്): ശബരിമലയിൽ നിന്ന് തീർഥാടകർക്ക് സുരക്ഷിതമായി മടങ്ങാൻ 300 അടി താഴ്‌ചയുള്ള കിണറ്റിൽ രണ്ട് മണിക്കൂറോളം പ്രാർഥിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു (yoga for Sabarimala pilgrims). തേനി ജില്ലയിലെ ബോഡിക്കടുത്തുള്ള ദേവരം സ്വദേശിയായ വിജയൻ ആണ്‌ തീർഥാടകർക്കായി ധ്യാനം നടത്തിയത്‌. ആത്മീയവാദിയായി അറിയപ്പെടുന്ന അദ്ദേഹം തേനി ജില്ലയിലെ ചിന്നമന്നൂരിൽ 300 അടി താഴ്‌ചയുള്ള കിണറ്റിലെ വെള്ളത്തിൽ രണ്ട് മണിക്കൂറോളം യോഗ അഭ്യസിക്കുകയും പ്രാർഥിക്കുകയും ചെയ്‌തു. ശബരിമല ക്ഷേത്രത്തിൽ നിലവിൽ നിരവധി ഭക്തർ തടിച്ചുകൂടുമ്പോൾ ഭക്തരിൽ ചിലർ തിരക്കിൽ അകപ്പെടുന്ന സാഹചര്യമുണ്ടാകുന്നുണ്ട്‌ (Sabarimala Crowd Crisis). ഇതിനെ തുടര്‍ന്നാണ്‌ കിണറ്റിലെ വെള്ളത്തിൽ രണ്ട് മണിക്കൂറോളം പൊങ്ങിക്കിടന്ന് യോഗ ചെയ്‌തത്‌. ശബരിമല അയ്യപ്പൻ ക്ഷേത്രത്തിലും പഴനി മുരുകൻ ക്ഷേത്രത്തിലും മാലയിട്ട് വ്രതമനുഷ്‌ടിക്കുന്ന ഭക്തർക്ക് ബുന്ധിമുട്ട്‌ കൂടാതെ സുരക്ഷിതമായി ദർശനം നടത്താനും പ്രാർഥനകൾ നടത്താനും അവസരമുണ്ടാകാന്‍ വേണ്ടിയായിരുന്നു അദ്ദേഹത്തിന്‍റെ പ്രാർഥന. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ശബരിമല. കേരളത്തിന്‍റ വിവിധ ഭാഗങ്ങളില്‍ നിന്നും, ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് ശബരിമലയിൽ തീര്‍ഥാടനത്തിനായി എത്തുന്നത്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ ഇത്തവണ വലിയ തോതിലുള്ള ഭക്തജന തിരക്കാണ്‌ ശബരിമലയില്‍ അനുഭവപ്പെടുന്നത്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.